ജിലു ജോസഫ്
ഒരു മലയാളചലച്ചിത്രനടിയും കവയിത്രിയും[1] ഗാനരചയിതാവുമാണ്[2] ജിലു ജോസഫ് (ജനനം:1990 മാർച്ച് 14). ഫ്ലൈ ദുബായ് എയർലൈൻസിൽ എയർഹോസ്റ്റസ്സായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.[3] സ്വകാര്യ ജീവിതംഇടുക്കി ജില്ലയിലെ കുമളിയാണ് ജിലു ജോസഫിന്റെ സ്വദേശം. രണ്ടു സഹോദരിമാരുണ്ട്. ഫ്ലൈ ദുബായ് എയർലൈൻസിൽ എയർ ഹോസ്റ്റസ്സായി പ്രവർത്തിക്കുന്നതിനായി പതിനെട്ടാം വയസ്സിൽ ദുബായിലേക്കു താമസം മാറി. ചലച്ചിത്ര ഗാനങ്ങൾചില മലയാളചലച്ചിത്രങ്ങൾക്കു ജിലു ജോസഫ് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.[4] ഇവർ ഗാനരചന നിർവ്വഹിച്ചിട്ടുള്ള ചലച്ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. നാടകങ്ങൾഅഭിനയിച്ച ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾജിലു ജോസഫിന്റെ ആരോഹണം എന്ന കവിതയ്ക്കു പുസ്തകപ്പുര അക്ഷര തൂലികാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[5][8]. വിവാദങ്ങൾ2018 മാർച്ചിൽ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി ജിലു ജോസഫ് പ്രത്യക്ഷപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ വച്ച് മുലയൂട്ടുന്നതിനു സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൃഹലക്ഷ്മി സംഘടിപ്പിച്ച ഒരു കാമ്പെയ്നിന്റെ ഭാഗമായാണ് ജിലു ജോസഫിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കുന്ന ജിലു ജോസഫിന്റെ ഈ ചിത്രം ഏറെ വിവാദമായിരുന്നു.[9][10] കുഞ്ഞിന്റെ സ്വകാര്യത ലംഘിച്ചതിന്റെ പേരിൽ ജിലു ജോസഫിനും ഗൃഹലക്ഷ്മി മാസികയ്ക്കുമെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലുൾപ്പടെ വിവിധ കേസുകൾ നിലനിൽക്കുന്നുണ്ട്.[11] അവലംബം
പുറം കണ്ണികൾ |