ജിയോ പേയ്മെന്റ്സ് ബാങ്ക്
2018 ഏപ്രിൽ 3 ന് പ്രവർത്തനം ആരംഭിച്ച ഒരു ഇന്ത്യൻ പേയ്മെന്റ്സ് ബാങ്കാണ് ജിയോ പേയ്മെന്റ്സ് ബാങ്ക്.[1] 70:30 എന്ന അനുപാതത്തിൽ റിലയൻസ് ഇൻഡസ്ട്രീസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പങ്കാളിതത്തോടെ ഒരു സംയുക്ത സംരംഭമാണ് ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്.[2][3] മറ്റ് ബാങ്കുകളെ അപേക്ഷിച്ച് പേയ്മെന്റ്‌സ് ബാങ്കുകൾക്ക് മിനിമം ബാലൻസ് വേണ്ട എന്ന പ്രത്യേക കൂടി ഉണ്ട്. ചരിത്രം2015 ഓഗസ്റ്റ് 19 ന് 1949 ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22 (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പേയ്മെന്റ്സ് ബാങ്കിന് ലൈസൻസ് ലഭിച്ചു. 2016 ഡിസംബറിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ജിയോ പെയ്‌മെന്റ്‌സ് ബാങ്ക് പ്രഖ്യാപിച്ചു.[4] പിന്നീട് കറൻസി നിരോധനത്തിന് തൊട്ടുപിന്നാലെ 2016 നവംബർ 10 ന് ജിയോ പേയ്മെന്റ്സ് ബാങ്ക് പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തത്.[5][6] ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ആറാമത്തെ പേയ്മെന്റ്‌സ് ബാങ്കാണ് ജിയോ പേയ്മെന്റ്സ് ബാങ്ക്. ഇതും കാണുകഅവലംബങ്ങൾ
|