[ചെസിക്ക ചോങ്] Error: {{Transliteration}}: transliteration text not Latin script (pos 1: ച) (help)
ജസീക ജംഗ് (Jessica Jung) (ജനനം ഏപ്രിൽ 18, 1989),[1][2] ഒരു അമേരിക്കൻ ഗായിക, ഗാനരചയിതാവ്, അഭിനേത്രി, മോഡൽ, ഫാഷൻ ഡിസൈനർ, എന്നിവകൂടാതെ ദക്ഷിണ കൊറിയയിൽ നിന്നുള്ള ബിസിനസുകാരിയുമാണ്. കാലിഫോർണിയയിലെസാൻ ഫ്രാൻസിസ്കോയിൽ ജനിക്കുകയും വളരുകയും ചെയ്തു. ദക്ഷിണ കൊറിയൻ എസ് എം എന്റർടെയിൻമെന്റ് ജസീകയ്ക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ, അവരെ കണ്ടുപിടിക്കുകയും പിന്നീട് ദക്ഷിണ കൊറിയയിലേക്ക് മാറുകയും ചെയ്തു. 2007-ൽ ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ ഗേൾസ് ജനറേഷനിൽ അംഗമായിരുന്നു ജംഗ്. ദക്ഷിണ കൊറിയയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കലാകാരന്മാരിൽ ഒന്നായി ഈ സംഘം മാറി. ദക്ഷിണ കൊറിയയിലെ ഏറ്റവും ജനകീയമായ പെൺകുട്ടികളിലൊരാളായി ലോകമെമ്പാടും ജസീക അറിയപ്പെട്ടു.
ഒരു നടി എന്ന നിലയിൽ, 2010-ൽ ലെഗലി ബ്ളോണ്ട് മ്യൂസിക്കലിന്റെ കൊറിയൻ പതിപ്പിൽ എല്ലെ വുഡ്സിനെ അവതരിപ്പിച്ച ജംഗ് 2012-ൽ വൈൽഡ് റൊമാൻസ് എന്ന ടെലിവിഷൻ നാടകത്തിൽ ഒരു വേഷം ചെയ്തു. 2014-ൽ ഒരു ഫാഷൻ ബ്രാൻഡായ ബ്ലാൻക് & എക്ലേർ സ്ഥാപിച്ചു. ആ വർഷത്തിന്റെ അവസാനത്തിൽ, ഗ്രൂപ്പിന്റെ ഷെഡ്യൂളും സ്വന്തം ബിസിനസ്സ് പ്രവർത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ കാരണം അവളെ ഗ്രൂപ്പ് ഗേൾസ് ജനറേഷനിൽ നിന്ന് പുറത്താക്കി. പുറത്താക്കലിനെത്തുടർന്ന് തുടർന്ന് 2016-ൽ എസ് എം എന്റർടെയ്ൻമെന്റുമായി കരാർ അവസാനിപ്പിച്ച് ജസീക ആദ്യ സോളോ ആൽബമായ വിത്ത് ലൗ, ജെ. പുറത്തിറങ്ങും മുമ്പ് തന്നെ കോരിഡൽ എന്റർടെയ്ൻമെന്റുമായി കരാർ ചെയ്തു. 2018 മേയ് മാസത്തിൽ ജസീക യുണൈറ്റഡ് ടാലൻറ് ഏജൻസിയുമായി കരാർ ഒപ്പുവെച്ചു.[3]
ആദ്യകാലജീവിതം
സാൻ ഫ്രാൻസിസ്കോയിലാണ് ജംഗ് ജനിച്ചത്.[4][5] ദക്ഷിണ കൊറിയയിൽ അവധി ആഘോഷിക്കവേ, അവളും സഹോദരി ക്രിസ്റ്റലും ഒരു ഷോപ്പിംഗ് മാളിൽ എസ്എം എന്റർടൈൻമെന്റ് അംഗത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് 2000-ൽ കമ്പനിയിൽ ചേർന്നു.[6] കൊറിയൻ ഗേൾസ് ഗ്രൂപ്പ് ഗേൾസ് ജനറേഷന്റെ ഭാഗമായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അവൾ ഏഴ് വർഷം ട്രെയിനിയായി ചെലവഴിച്ചു. ജെസീക്ക കൗമാരപ്രായത്തിൽ കൊറിയ കെന്റ് ഫോറിൻ സ്കൂളിൽ ചേർന്നു.[5]
കരിയർ
2007-2014: ഗേൾസ് ജനറേഷൻ
2000-ൽ എസ്‌എം എന്റർടൈൻമെൻറുമായി ഒപ്പുവച്ചുകൊണ്ട് ഗേൾസ് ജനറേഷനായി മാറുന്നതിന്റെ ആദ്യത്തെ അംഗമായിരുന്നു ജെസീക്ക. 2007 ഓഗസ്റ്റ് 5 ന് അരങ്ങേറ്റം കുറിച്ച ഒമ്പത് അംഗ പെൺകുട്ടികളുടെ ഗ്രൂപ്പിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് പുറമേ, ജെസീക്ക സിയോഹ്യൂൺ, ടിഫാനി എന്നിവരോടൊപ്പം രണ്ട് സിംഗിൾസ് പുറത്തിറക്കി. "ലവ് ഹേറ്റ്" (കൊറിയൻ: "오빠 나빠", ലിറ്റ്. ബാഡ് ഓൾഡർ ബ്രദർ) [7] "മബിനോഗി (ഇത് മികച്ചതാണ്!)" [8]2008 മാർച്ച് 3 ന് പുറത്തിറങ്ങിയ അവരുടെ രണ്ടാമത്തെ ആൽബമായ ഇൻഫിനിറ്റിയിലെ "ഐ ലവ് യു" എന്ന ഗാനത്തിനായി ജെസീക്ക 8എയിറ്റുമായി സഹകരിച്ചു. മേളവും മനോധർമ്മ സംഗീതവും പാടുന്നത് അവൾ തന്നെയായിരുന്നു. കൂടാതെ, അവർക്ക് വിവിധ യുഗ്മഗാനങ്ങളും ഉണ്ടായിരുന്നു. സൂപ്പർ ജൂനിയേഴ്സിന്റെ ലീട്യൂക്ക്, സങ്‌മിൻ, ഡോങ്‌ഹേ, സിവോൺ, റിയോവൂക്ക്, ക്യുഹ്യൂൺ എന്നിവരോടൊപ്പം സഹ ഗ്രൂപ്പ് അംഗങ്ങളായ തായ്‌യോൺ, സണ്ണി, സൂയൂംഗ്, സിയോഹ്യൂൺ എന്നിവരോടൊപ്പം അവർ "സിയോൾ സോംഗ്" ആലപിച്ചു. ദക്ഷിണ കൊറിയൻ നിർമ്മാണമായ ലീഗലി ബ്ളോണ്ട്, ലീ ഹാ-നുയി, കിം ജി-വൂ എന്നിവർക്കൊപ്പം ജെസീക്ക സംഗീത നാടകവേദി ആരംഭിച്ചു. [9]2009 നവംബർ 14 ന് നിർമ്മാണം ആരംഭിച്ചു.[10]അതേ വർഷം, അവരുടെ സമ്മർ സ്‌പെഷലിനായി ഇൻഫിനിറ്റി ചലഞ്ച് ഷോയിൽ അവർ പങ്കെടുത്തു. അതിൽ എംസിമാരിലൊരാളായ പാർക്ക് മ്യുങ്-സൂയ്‌ക്കൊപ്പം "നെയ്ങ്‌മ്യൂൺ" എന്ന ഗാനം ആലപിക്കാൻ തിരഞ്ഞെടുത്തു.[11]
↑(in Korean)소녀시대 티파니 제시카 서현 게임 주제가 신곡 발표 (Girls' Generation's Tiffany/Jessica/Seohyun Announce Game Theme Song as New Single). IS Plus/Newsen. August 1, 2008. Retrieved May 4, 2010.