ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പത്രാധിപരും പൗരസ്ത്യഭാഷാ പണ്ഡിതനുമായിരുന്ന ഒരു ചരിത്രകാരനാണ് ജയിംസ് പ്രിൻസെപ് ( ജ:20 ഓഗസ്റ്റ് 1799 –മ: 22 ഏപ്രിൽ 1840). വിദൂരഭൂത കാലത്തെ ലിപികളായിരുന്ന ബ്രഹ്മി, ഖരോഷ്ഠി എന്നിവ വായിച്ചെടുക്കുന്നതിനുള്ള ഒരു ലിപി വായനാ സങ്കേതം പ്രഥമമായി വികസിപ്പിച്ചെടുത്തത് പ്രിൻസെപ്പായിരുന്നു. കൂടാതെ നാണയ വിജ്ഞാനീയം ,ലോഹസംസ്കരണശാസ്ത്രം , കാലാവസ്ഥാ ശാസ്ത്രം എന്നീ വിഷയങ്ങളിലും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.[1]
കൊൽകത്തയിലെയും ബനാറസിലെയും നാണയമുദ്രാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്ന പ്രിൻസെപ് കെട്ടിട നിർമ്മിതികളുടേയും ഫോസിലുകളുടേയും രേഖാചിത്രങ്ങൾ വരയ്ക്കുന്നതിലും വിദഗ്ദ്ധനായിരുന്നു.
കല്ലുകളിലും സ്തംഭങ്ങളിലും രേഖപ്പെടുത്തിയിരുന്ന ബ്രഹ്മി ഭാഷാ ലിഖിതങ്ങൾ വായിച്ചെടുക്കുകയും അശോക ചക്രവർത്തിയുടെ കാലത്തെക്കുറിച്ച് ആധികാരികമായ അറിവ് പുറംലോകത്തിനു വെളിവായത് പ്രിൻസെപ്പിന്റെ ശ്രമഫലമായാണ്.
അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു സസ്യത്തിനു പ്രിൻസെപ്പിയ എന്ന പേരു നൽകപ്പെട്ടിട്ടുണ്ട്.
അവലംബം
- ↑ Losty, JP (2004). "Prinsep, James (1799–1840)". Oxford Dictionary of National Biography. Oxford University Press.