മിത്സുതേരു യോക്കോഹോമ ജാപ്പനീസ് ഭാഷയിൽ സൃഷ്ടിച്ച സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയാണ് ജയൻ്റ് റോബോ Giant Robo, or (ジャイアントロボ Jaianto Robo). 26 ഭാഗങ്ങളിലുള്ള ഈ പരമ്പര തോയി കമ്പനിയാണ് നിർമ്മിച്ചത്. 1967 ഒക്ടോബർ 11 മുതൽ 1968 എപ്രിൽ 1 വരെ NET ചാനലിൽ പ്രക്ഷേപണം ചെയ്തു. ഈ പരമ്പരയുടെ ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്ത പതിപ്പ് ജോണി സോക്കോ ആൻഡ് ഹിസ് ഫ്ലൈയിങ് റോബോട്ട് എന്ന പേരിൽ പുറത്തിറങ്ങി. ഈ ഇംഗ്ലീഷ് പതിപ്പ്, ദൂരദർശൻ ഇന്ത്യയിലും പ്രക്ഷേപണം ചെയ്തിരുന്നു.