യഷ് ചോപ്രയുടെ സംവിധാനത്തിൽ ആദിത്യ ചോപ്ര തിരക്കഥയെഴുതി യഷ് രാജ് ഫിലിംസിന്റെ ബാനറിൽ 2012-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് ചലച്ചിത്രമാണ് ജബ് തക് ഹേ ജാൻ (English: As Long As There is Life/As Long As I Live). ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, കത്രീന കൈഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 2012 നവംബർ 13 ന് ആരംഭിച്ച ആറ് ദിവസത്തെ ദീപാവലി വാരത്തിൽ പ്രദർശനത്തിനെത്തി.[4][5] ചിത്രത്തിൽ ഗുൽസാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. ഷാറൂഖ് ഖാനെ നായകനാക്കി യാഷ് ചോപ്രയുടെ നാലാമത്തെ ചിത്രമാണിത്.
യഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ് തക് ഹേ ജാൻ[6] ചലച്ചിത്രത്തിന് ഇന്ത്യയിലും വിദേശത്തും നല്ല പ്രതികരണമാണ് ലഭിച്ചത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.