ജഗ്ജിത് സിങ് ചൗഹാൻ
സ്വതന്ത്ര സിഖ് രാഷ്ടം വേണമെന്നാവശ്യപ്പെടുന്ന ഖാലിസ്താൻ വാദത്തിന്റെ ശില്പികളിൽ ഒരാളായിരുന്നു ജഗ്ജിത് സിങ് ചൗഹാൻ. ജീവിത രേഖപഞ്ചാബിലെ ചണ്ഡിഗഢ് എന്ന സ്ഥലത്തു നിന്നും, ഏതാണ്ട് 180 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ജഗ്ജിത് സിങ് ജനിച്ചതും വളർന്നതും. 1967 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന്നു മത്സരിച്ച് നിയമസഭയിലെത്തി. അകാലിദൾ നേതൃത്വത്തിലുള്ള സർക്കാർ പഞ്ചാബിൽ അധികാരത്തിലെത്തിയപ്പോൾ, ഇദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായി. ലക്ഷ്മൺസിങ് ഗിൽ മുഖ്യമന്ത്രിയായപ്പോൾ, ജഗജിത് സിങ് സാമ്പത്തിക വകുപ്പു മന്ത്രിയായി. 1969 ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെട്ടു. പലായനം1971 ൽ ജഗ്ജിത് സിങ് ലണ്ടനിലേക്കു പോയി. ഒരു സിഖ് സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടി പാകിസ്താനിലെ നങ്കണ സാഹിബ് സന്ദർശിച്ചു. തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ സിങ് അമേരിക്ക സന്ദർശിച്ചു. സ്വതന്ത്ര സിഖ് രാഷ്ട്രം എന്ന ഒരു പരസ്യം 1971 ഒക്ടോബർ 13 ന് ന്യൂയോർക്ക് ടൈംസിൽ ജഗ്ജിത് സിങ് പ്രസിദ്ധീകരിക്കുകയുണ്ടായി.[1] 1977 ൽ അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചു വന്നു. 1979 ൽ ചൗഹാൻ ലണ്ടനിലേക്കു താമസം മാറ്റി. ലണ്ടനിൽ ചൗഹാൻ ഖാലിസ്ഥാൻ നാഷണൽ കൗൺസിൽ എന്നൊരു സംഘടനക്കു രൂപം നൽകി.[2] ലണ്ടനിൽ ചൗഹാൻ താമസിച്ചിരുന്ന വീടിനു ഖാലിസ്ഥാൻ ഹൗസ് എന്നായിരുന്നു പേര്. ഇന്ത്യയിലെ സിഖ് ഭീകരവാദികളിൽ ഒരാളായിരുന്ന ഭിന്ദ്രൻവാലെയുമായി ചൗഹാൻ ബന്ധം പുലർത്തിയിരുന്നു. അതു കൂടാതെ, അമേരിക്ക, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സമാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനകളുമായും ചൗഹാൻ നിരന്തരമായി ബന്ധപ്പെട്ടു. തന്റെ സംഘടനക്കു, അതിന്റെ പ്രവർത്തനത്തിനും പിന്തുണ ലഭിക്കാനായി, ചൗഹാൻ തുടർച്ചയായി പാകിസ്താൻ സന്ദർശിച്ചിരുന്നു.[3][4] റിപ്പബ്ലിക്ക് ഓഫ് ഖാലിസ്ഥാൻ എന്ന ഒരു സാങ്കൽപിക രാഷ്ടത്തിന്റെ പ്രസിഡന്റായി ചൗഹാൻ സ്വയം അവരോധിച്ചു. റിപ്പബ്ലിക്ക് ഓഫ് ഖാലിസ്ഥാന്റെ പേരിൽ പാസ്പോർട്ട്, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവ പുറത്തിറക്കി. വിദേശങ്ങളിൽ നിന്നും അജ്ഞാതരായ ആളുകൾ ചൗഹാനു സാമ്പത്തികസഹായം നൽകുന്നുണ്ടായിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർഓപ്പറേഷൻ ബ്ലൂസ്റ്റാറിനു ശേഷം, ഇന്ദിരാ ഗാന്ധിക്കെതിരേ കടുത്ത പ്രസ്താവനകളിറക്കുകയുണ്ടായി. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ദിരാ ഗാന്ധിയുടേയും കുടുംബാംഗങ്ങളുടേയും ശിരച്ഛേദം തന്നെ നടക്കും എന്നായിരുന്നു, ഇതിനെക്കുറിച്ചു ചോദിച്ച ബി.ബി.സി സംഘത്തോട് ചൗഹാൻ പ്രതികരിച്ചത്. എന്നാൽ ഈ പ്രസ്താവനക്കെതിരേ ഇംഗ്ലണ്ട് സർക്കാർ ചൗഹാനെ താക്കീതു ചെയ്തിരുന്നു. 1984 ഒക്ടോബർ 31 ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു. പഞ്ചാബിലെ ഗുരുദ്വാരയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയതോടെ, ചൗഹാന്റെ പാസ്പോർട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ റദ്ദാക്കി. റദ്ദാക്കിയ ഇന്ത്യൻ പാസ്പോർട്ടുമായി ചൗഹാൻ അമേരിക്കയിലേക്കു പോയി, ചൗഹാനെ അമേരിക്കയിലേക്കു കടക്കാൻ അനുവദിച്ചതിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. തിരികെ ഇന്ത്യയിലേക്ക്ചൗഹാൻ തന്റെ നിലപാടുകളിൽ പതിയെ മയപ്പെടുത്തി. സിഖ് തീവ്രവാദികളോട് ആയുധം വെച്ചു കീഴടങ്ങാൻ ചൗഹാൻ ആഹ്വാനം ചെയ്തു. ചൗഹാന്റെ ഭാര്യക്ക് ഇന്ത്യയിലേക്കു വരുവാൻ സർക്കാർ അനുവാദം നൽകി. 2001 ൽ 21 വർഷത്തെ വിദേശവാസത്തിനുശേഷം, ചൗഹാൻ ഇന്ത്യയിൽ തിരികെ എത്തി. തികച്ചും ജനാധിപത്യപരമായി ഖാലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇന്ത്യയിൽ വെച്ച് ചൗഹാൻ പ്രഖ്യാപിക്കുകയുണ്ടായി. 2007 ഏപ്രിൽ നാലാം തീയതി തന്റെ 78 ആമത്തെ വയസ്സിൽ ചൗഹാൻ അന്തരിച്ചു.[5] മരണംഖാലിസ്ഥാൻ ആശയങ്ങളെ തികച്ചും സമാധാനപരമായി പ്രചരിപ്പിക്കുവാൻ ഖൽസ രാജ് പാർട്ടി എന്നൊരു സംഘടനക്കു ചൗഹാൻ രൂപം നൽകി.[6]007 ൽ ഖാലിസ്ഥാൻ രൂപീകൃതമാവുമെന്ന് ചൗഹാൻ പ്രഖ്യാപിക്കുകയുണ്ടായി.[7] അവലംബം
|