ചൗഡയ്യ
പ്രമുഖനായ കർണാടക സംഗീതജ്ഞനും വയലിനിസ്റ്റുമായിരുന്നു തിരുമാകുടലു ചൗഡയ്യ(English:Tirumakudalu Chowdiah ,Kannada: ಸಂಗೀತ ರತ್ನ ತಿರುಮಕೂಡಲು ಚೌಡಯ್ಯ 1895 - 19 ജനുവരി 1967) ജീവിതരേഖകാവേരിയുടെ തീരത്ത് മൈസൂരിൽ ജനിച്ചു. മൈസൂർ രാജ കൊട്ടാരത്തിലെ വിദ്വാനായിരുന്ന ഗണവിശാരദ ബിദാറാം കൃഷ്ണപ്പയുടെ ശിഷ്യനായി ഗുരുകുല സമ്പ്രദായത്തിൽ എട്ടു വർഷത്തോളം സംഗീതം അഭ്യസിച്ചു. ആദ്യകാലത്ത് നാലു കമ്പികളുള്ള വയലിനാണ് ചൗഡയ്യ ഉപയോഗിച്ചിരുന്നത്. 1927 ോടെ പ്രമുഖ വയലിൽ വാദകനായിത്തീർന്നു. മൈക്ക് സെറ്റുകളോ സ്പീക്കറോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് സംഗീത സദസ്സുകളിൽ പിറകിലിരിക്കുന്നവർക്ക് കേൾക്കാനാവുമായിരുന്നില്ല. ഈ കുറവ് പരിഹരിച്ച് വയലിന്റെ ശബ്ദം ഉയർത്തുന്നതിനായി പല വിധ പരിഷ്കാരങ്ങളും വരുത്തി. വയലിന് സ്വതേയുള്ള നാലു കമ്പികളോടൊപ്പം മൂന്നെണ്ണം കൂടി അദ്ദേഹം ചേർത്തു. ഇവ താര ഷഡ്ജ, മന്ത്ര ഷഡ്ജ, മധ്യ പഞ്ചമ, മന്ത്ര പഞ്ചമ, മധ്യ ഷഡ്ജ മന്ത്ര ഷഡ്ജ എന്നിങ്ങനെ അറിയപ്പെട്ടു. ഏഴു കമ്പികളുള്ള ഈ വയലിനാണ് ചൗഡയ്യ കച്ചേരികൾക്കായി ഉപയോഗിച്ചത്. കൃതികൾപുരസ്കാരംഅവലംബംഅധിക വായനയ്ക്ക്പുറം കണ്ണികൾ |