ചെഞ്ചിറകൻ
മഞ്ഞയും വെള്ളയും പൂമ്പാറ്റകളുടെ കുടുംബത്തിലെ(പീറിഡേ/Peiridae) ഏറ്റവും വലിയ ഇനമാണ് ചെഞ്ചിറകൻ അഥവാ പെരുഞ്ചിറകൻ (ഇംഗ്ലീഷ്: Great/Giant Orange Tip).[2][3][1][4][5] ഇളംനീല കലർന്ന പച്ചനിറമുള്ള പാർശ്വത്തിൽ വെളുത്തവരയുള്ള പുഴുവാണ്(ഇംഗ്ലീഷ്: Caterpillar)) ഇവയുടേത്. ശത്രുക്കളെ ഭയപ്പെടുത്താൻവേണ്ടി പെട്ടെന്ന് ശിരസ്സ് ഉയർത്തിപ്പിടിച്ച് ഒരു പാമ്പിനെപ്പോലെ ആടുന്ന സമയത്ത് നീലപ്പൊട്ടുകൾ ദൃശ്യമാകും. ഇവ നീർമാതളം, കാക്കത്തൊണ്ടി തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു. വിതരണംദക്ഷിണ ഏഷ്യയിലും ദക്ഷിണകിഴക്കെ ഏഷ്യയിലും ചൈനയിലും ജപ്പാനിലും ഇവയെ കണ്ടുവരുന്നു.[1] ഉപജാതികൾതാഴെ പറയുന്ന ഉപജാതികൾ ഇന്ത്യയിൽ കണ്ടുവരുന്നു:[3]
പ്രത്യേകതകൾ![]() ഒരു ദേശാടനശലഭമായ ഇവ വളരെവേഗത്തിൽ പൊങ്ങിയും താണും പറക്കുന്നു. ഉയരത്തിൽ പറക്കാനാണ് കൂടുതൽ താത്പര്യം. വായുവിൽ പറന്നുനിന്ന് തേനുണ്ണാനുള്ള കഴിവ് പീറിഡേ കുടുംബത്തിലെ ഇവയ്ക്ക് മാത്രമേ ഉള്ളൂ. ശരീരപ്രകൃതിമുൻചിറകിന്റേയും, പിൻചിറകിന്റേയും പുറത്ത് വെളുപ്പ് നിറമാണ്. മുൻചിറകിന്റെ മേലറ്റത്തായി ചുറ്റിനും കറുത്ത കരയുള്ള ഓറഞ്ച് പൊട്ട് കാണാം. പെണ്ണിന്റെ ചിറകിലെ ഓറഞ്ച് പൊട്ട് ചെറുതും, മങ്ങിയതുമായിരിക്കും. ചിറകിന്റെ പുറത്ത് കറുത്ത് പുള്ളികൾ കാണാം. ചിറകിന്റെ അടിവശത്ത് മങ്ങിയ തവിട്ടുനിറമാണ്. ധാരാളം ചെറിയ പുള്ളികളുണ്ട്. അതുകൊണ്ട് ചിറകടച്ചിരിക്കുന്ന ഈ ശലഭം അത്ര എളുപ്പത്തിൽ കണ്ണിൽപ്പെടില്ല. ആവാസസ്ഥലങ്ങൾകാടുകളിലും, വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും, കുന്നിൻ ചെരിവുകളിലും, കാവുകളിലും ഇവയെ കണ്ടുവരുന്നു. ഇതുംകാണുക
പുറംകണ്ണികൾ
ചിത്രശാല
അവലംബം
പുറം കണ്ണികൾHebomoia glaucippe എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Hebomoia glaucippe എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|