ചെങ്കീരി
ഏഷ്യയിലെ കീരി വർഗ്ഗത്തിൽ ഏറ്റവും വലിപ്പമുള്ള ഇനമാണ് ചെങ്കീരി[2] (Stripenecked Mongoose; ഇതിന്റെശാസ്ത്രീയനാമം : Herpestes vitticollis). ദക്ഷിണേന്ത്യയിലും, പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന കീരിവർഗ്ഗമാണിത്. ആകാരം![]() കുറിയ കാലുകളും തടിച്ച ശരീരപ്രകൃതിയും ചെവി മുതൽ കഴുത്തുവരെ നീളമുള്ള ഒരു കറുത്ത വരയുമുണ്ട്. നീളമുള്ള വാലിനു തവിട്ട് കലർന്ന ചുവപ്പ് നിറവുമുണ്ട്. നീളം ഉദ്ദേശം 90 സെ.മീറ്ററും ഭാരം 3.2 കിലോഗ്രാം വരെയും ഉണ്ടാകും. പശ്ചിമഘട്ടം, കേരളം, കൂർഗ് പ്രദേശങ്ങളിൽ കാണപ്പെടുന്ന തവിട്ടുനിറം കൂടുതലുള്ള ഒരു ജാതിയും (H. vitticollis vitticollis), കനറാ പ്രദേശത്തുകാണുന്ന മറ്റൊരു ജാതിയുമായി( H. vitticollis inornatus) ചെങ്കീരി പ്രധാനമായും രണ്ടു തരത്തിലുണ്ട്. ശുദ്ധജലത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലാണ് ഇതു വസിയ്ക്കുന്നത്. പാടങ്ങളിലും, കൃഷിയിടങ്ങളിലും ഇതിനെക്കാണാം. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾHerpestes vitticollis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Herpestes vitticollis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |