ചിലി
ചിലി (ഔദ്യോഗികമായി റിപബ്ലിക്ക് ഓഫ് ചിലി) (Chile) തെക്കേ അമേരിക്കൻ വൻകരയിലെ തിരദേശ രാജ്യമാണ്. കിഴക്ക് അർജന്റീന, ബൊളീവിയ, പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം, വടക്ക് പെറു എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ. തെക്കേ അമേരിക്കൻ വൻകരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റർ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാൽ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. റിബ്ബൺ പോലെ 4,300 കി.മീറ്റർ നീളവും, ശരാശരി 175 കി.മീ വീതിയും ചിലിക്ക് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു, ഉത്തരഭാഗത്ത് ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയനോട് സാമ്യപ്പെടുത്താവുന്ന കാലാവസ്ഥയുള്ള മധ്യഭാഗവും, മഞ്ഞിന്റെ സാന്നിധ്യമുള്ള തെക്കുഭാഗവും ഈ രാജ്യത്ത് സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രം![]() ![]() ![]() ആന്തിസ് പർവ്വത നിരയുടെ പശ്ചിമഭാഗത്തായി നീണ്ടു കിടക്കുന്ന രാജ്യമാണ് ഇത്, വടക്കു മുതൽ തെക്ക് വരെ 4,630 കി.മീ നീളമുണ്ട് ഈ രാജ്യത്തിന്, പക്ഷേ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ പരമാവധി വീതി 430 കി.മീറ്ററാണ്. ഇത് കാരണം ഈ രജ്യത്ത് വ്യത്യസ്തതയുള്ള ഭൂപ്രകൃതി കാണപ്പെടുന്നു. ആകെ ഭൂവിസ്തീർണം 756,950 ചതുരശ്ര കി.മീറ്റർ വരും. ഉത്തരഭാഗത്തുള്ള അറ്റക്കാമ മരുഭൂമിയിൽ വലിയ അളവിലുള്ള ധാതു നിക്ഷേപമുണ്ട്, പ്രധാനമായും ചെമ്പിന്റേയും നൈട്രേറ്റുകളുടെയും നിക്ഷേപം ഇവിടെ കാണപ്പെടുന്നു. സാന്റിയാഗോ ഉൾപ്പെടുന്ന മധ്യഭാഗത്തുള്ള ചെറിയ താഴ്വരയിലാണ് രാജ്യത്തിന്റെ നല്ലൊരു ഭാഗം ജനങ്ങളും കൃഷിയും കൂടുതലുള്ളത്. ചരിത്രപരമായി ഈ മേഖല പ്രാധാന്യ ഉള്ളതാണ്, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാജ്യത്തിന്റെ ഉത്തര-തെക്ക് ഭാഗങ്ങളെ സംയോജിപ്പിച്ച് വളർന്ന് വന്നതാണ് ഇന്നതെ ചിലി. വനങ്ങളാലും പുൽമേടുകളാലും സമ്പന്നമാണ് രാജ്യത്തിന്റെ ദക്ഷിണ ഭാഗം. നിരയായുള്ള താടാകങ്ങളും അഗ്നിപർവ്വതങ്ങളും ഇവിടെ കാണപ്പെടുന്നു. ദക്ഷിണ ചിലിയുടെ തീരങ്ങളിൽ ഫ്യോർഡുകൾ, കനാലുകൾ, കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ദ്വീപുകൾ എന്നിവ വളരെ കൂടുതൽ കാണപ്പെടുന്നു. കിഴക്കൻ അതിരിൽ ആന്തിസ് പർവ്വതനിര സ്ഥിതിചെയ്യുന്നു. വടക്ക് മുതൽ തെക്ക് വരെയുള്ളതിൽ ലോകത്തിൽ ഏറ്റവും കൂടുതൽ നീളം ചിലിക്കാണ്. അന്റാർട്ടിക്കയിൽ 1,250,000 ച.കി.മീറ്റർ വിസ്തീർണ്ണം അവരുടെതാണെന്ന് ഈ രാജ്യം അവകാശവാദം ഉന്നയിക്കുന്നുണ്ട്, പക്ഷേ ഇത് ചിലിയുടെപ്പെടെയുള്ള ഒപ്പുവെച്ച അന്റാർട്ടിക്ക ഉടമ്പടി ഈ വാദം റദ്ദക്കിയിരിക്കുന്നു.[8]
ഭരണ പ്രദേശങ്ങൾചിലി 15 മേഖലകളായി വിഭജിച്ചിരിക്കുന്നു, ഒരോ മേഖലയുടേയും തലവനെ ചിലിയുടെ പ്രസിഡന്റ് നിയമിക്കുകയാണ് ചെയ്യുക. ഈ മേഖലകളോരോന്നും പല പ്രവിശ്യകളായി തിരിച്ചിരിക്കുന്നു, പ്രവിശ്യാ ഗവർണറേയും പ്രസിഡന്റ് തന്നെയാണ് തീരുമാനിക്കുന്നത്. അവസാനമായി ഒരോ പ്രവിശ്യയും പല പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു,[10] മുനിസിപ്പാലിറ്റികളാണ് ഇവിടങ്ങളിൽ ഭരണം കൈകാര്യം ചെയ്യുന്നത്, ഒരോ മുനിസിപ്പാലിറ്റിക്കും ഒരു മേയറും കൗൺസിൽ അംഗങ്ങളും ഉണ്ടായിരിക്കും ഇവരെ നാലുവർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ തീരുമാനിക്കുന്നു. വടക്ക് മുതൽ തെക്ക് വരെയുള്ള ഒരോ മേഖലയ്ക്കും ഒരു റോമൻ അക്കം നൽകപ്പെട്ടിരിക്കുന്നു, ഇതിനൊരു അപവാദം രാജ്യത്തിന്റെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന മേഖലയ്ക്കാണ്, ഇതിനെ RM എന്ന് സൂചിപ്പിക്കുന്നു Región Metropolitana (Metropolitan Region) എന്നതിന്റെ ചുരുക്കമാണ് ഇത്. പുതിയ രണ്ട് മേഖലകളായ അറിക ആൻഡ് പരിനാകോട്ട, ലോസ് റയോസ് എന്നിവ 2006 ലാണ് രൂപീകൃതമായത്, 2007 ഒക്ടോബറിൽ സ്ഥിരത കൈവരിച്ചു. അക്കങ്ങളിൽ XIII എന്നത് ഒഴിവാക്കപ്പെട്ടിട്ടുണ്ട്; ഇതിൽ അറിക ആൻഡ് പരിനാകോട്ടയ്ക്ക് XV, ലോസ് റയോസിന് XIV എന്നിങ്ങനെ അക്കങ്ങൾ അനുവദിച്ചു. കാലാവസ്ഥദക്ഷിണാർദ്ധ ഗോളത്തിൽ 38 ഡിഗിയിൽ വ്യാപിച്ച് കിടക്കുന്നതിനാൽ വ്യത്യസ്ത കാലാവസ്ഥകൾ ചിലിയിൽ കാണപ്പെടുന്നു, അതിനാൽ തന്നെ പൊതുവായ ഒരു കാലാവസ്ഥ സ്വഭാവം ചൂണ്ടിക്കാണിക്കുക ബുദ്ധിമുട്ടാണ്. ഈ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കുറഞ്ഞത് ഏഴ് വ്യത്യസ്ത കാലാവസ്ഥ ഉപവിഭാഗങ്ങൾ നിലനിൽക്കുന്നു, വടക്കുഭാഗത്ത് മരുഭൂമി മുതൽ കിഴക്കും തെക്കുകിഴക്കും ആൽപൈൻ തുന്ദ്രയും ഹിമാനികളും നിലനിൽക്കുന്നു. ഈസ്റ്റർ ദ്വീപുകളിൽ ആർദ്രതയുള്ള ഉപോഷ്ണ കാലാവസ്ഥയും, മധ്യ-തെക്ക് മേഖലകളിൽ സമുദ്രസമാനമായ മെഡിറ്ററേനിയൻ കാലവസ്ഥയുമാണു അനുഭവപ്പെടുന്നാത്. രാജ്യത്തിന്റെ ഭൂരിഭാഗത്തും നാല് ഋതുക്കൽ അനുഭവപ്പെടുന്നു ഉഷ്ണകാലം (ഡിസംബർ മുതൽ ഫെബ്രുവരി വരെ), ശരത്കാലം (മാർച്ച് മുതൽ മേയ് വരെ), ശൈത്യകാലം (ജൂൺ മുതൽ ഓഗസ്റ്റ് വരെ), വസന്തം (സെപറ്റംബർ മുതൽ നവംബർ വരെ). ജനസംഖ്യാ വിവരംചിലിയുടെ 2002 കനേഷുമാരി പ്രകാരം ജനസംഖ്യ 15,116,435 ആണ്. 1990 നു ശേഷം ജനസംഖ്യാ വളർച്ചാനിരക്ക് കുറയുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ജനനനിരക്കിലെ കുറവാണ് ഇതിനു കാരണം.[11] 2050 ആകുന്നതോടെ 20.2 ദശലക്ഷം എത്തുമെന്ന് കണക്കാക്കുന്നു.[12] രാജ്യത്തെ 85% ജനങ്ങലും വസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്, ഇതിൽ 40% ശതമാനവും സാന്റിയാഗോയിലാണ്. 2002 ലെ കാനേഷുമാരി പ്രകാരം ഏറ്റവും ജനനിബിഡമേഖല ഗ്രേറ്റർ സാന്റിയാഗോ ആണ്, ഇവിടെ 5.6 ദശലക്ഷം ജനങ്ങളുണ്ട്, ഗ്രേറ്റർ കൺസെപ്ഷിയോണിൽ 861,000 ജനങ്ങളും, ഗ്രേറ്റർ വാല്പറൈസൊവിൽ 824,000 ജങ്ങളുമുണ്ട്.[13] [2] ![]() ![]()
![]() ![]() ![]() അവലംബം
![]()
|