ചാരമുണ്ടി
![]() ഞാറവർഗ്ഗത്തില്പെട്ട നീലനിറമുള്ള കൊക്കുകളാണ് ചാരമുണ്ടി[2] [3][4][5] എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Grey Heron. ശാസ്ത്രിയ നാമം: Ardea cinerea. കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ൻ പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലിയതും വളരെ നീണ്ട കാലുകൾ ഉള്ളതും സുദീർഘവും ലോലവുമായ കഴുത്തുകൾ ഉള്ള ഒരു നീർപ്പക്ഷി എന്നാണ് പ്രൊഫ. നീലകണ്ഠൻ ഇതിനെ നിർവചിച്ചിരിക്കുന്നത്. [6] പേരിനു പിന്നിൽചാര നിറമാണ് ഇവയുടെ പ്രത്യേകത, മുണ്ടി എന്നത് ഞാറവർഗ്ഗത്തിൽ പെടുന്ന കൊറ്റികൾക്കുള്ള പേരാണ്. അതിനാൽ ചാരമുണ്ടി എന്ന പേർ. പ്രാദേശികമായി മറ്റു പേരുകളിൽ (ഉദാ: ചാരക്കൊക്ക്, നീലക്കൊക്ക്) അറിയപ്പെടുന്നുമുണ്ട്. രൂപ വിവരണംനീളമുള്ള കാലുകൾ. നല്ല ചാരനിറം. വെള്ള നിറത്തിലുള്ള 'S' ആകൃതിയിലുള്ള കഴുത്തും മകുടവും. മകുടത്തിനു താഴെ, നീളത്തിലുള്ള കറുത്ത നിറം. അടിഭാഗം ചാരനിറം കലർന്ന വെള്ളയാണ്. കഴുത്തിനു മുന്നിൽ കറുത്ത കുത്തുകൾകൊണ്ടുള്ള തെളിഞ്ഞുകാണാവുന്ന വര.[7] ആവാസാവ്യവസ്ഥകൾമിതശീതോഷ്ണമേഖലകളിൽ, പ്രത്യേകിച്ച് യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ ചിലഭാഗങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ. കേരളത്തിൽ ഇവ ദേശാടനക്കിളികളായി മഞ്ഞുകലത്തിനോടനുബന്ധിച്ച് കാണപ്പെടുന്നു. ഉഷ്ണകാലമാവുന്നതോട് വീണ്ടും തണുപ്പുള്ള മറ്റു സ്ഥലങ്ങളെ ലക്ഷ്യമാക്കി പോകുകയും ചെയ്യും. പ്രത്യേകതകൾശാരീരികംകഴുകനോളം വലിപ്പം ഉണ്ട്. കഴുത്ത് നീട്ടി നിൽകുമ്പോൾ ഒരു മീറ്ററോളം ഉയരം കാണും. ചിറകുകൾക്ക് 175-195 സെ.മീ വിസ്തൃതി ഉണ്ടാകും. തൂക്കം ഒന്നോ രണ്ടൊ കിലോഗ്രാം വരും. ചിറകുകൾക്ക് നല്ല വീതിയും നീളവുമുണ്ട്. സ്വഭാവസവിശേഷതകൾമനുഷ്യനെ പേടിക്കുന്ന കൊക്കാണിത്. മറ്റു കൊക്കുകൾ കാലികൾക്കടുത്തോ കർഷകർ നിലമുഴിന്നിടത്തോ ചെല്ലാൻ ഭയപ്പെടാത്തപ്പോൾ ഇവ അതിൽ നിന്ന് അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്നു. ![]() അവലംബം
ബന്ധുക്കൾകുറിപ്പുകൾ |