ചഡ്ഡി ബനിയൻ ഗാങ്ങ്ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സംഘടിത കവർച്ചാ സംഘമാണ് ചഡ്ഡി ബനിയൻ ഗ്യാങ് അല്ലെങ്കിൽ കച്ചാ ബനിയൻ ഗ്യാങ് എന്നറിയപ്പെടുന്നത്.[1] പ്രവർത്തനരീതിപകൽ മുഴുവൻ പൈജാമയും കുർത്തയും ധരിച്ചോ ലുങ്കിയുടുത്തോ കറങ്ങിനടക്കുന്ന സംഘം ജോലി ചോദിച്ചും ഭിക്ഷയാചിച്ചും കറങ്ങിനടന്ന് ലക്ഷ്യം കണ്ടെത്തി രാത്രികാലങ്ങളിൽ കവർച്ച നടത്തുകയാണ് പതിവ്. സംഘങ്ങളായാണ് ഇവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്.[2][3] അടിവസ്ത്രങ്ങൾ മാത്രമിട്ട് ദേഹമാസകലം എണ്ണയോ കരിഓയിലോ തേച്ച് മുഖംമൂടി അണിഞ്ഞാണ് കവർച്ചനടത്തുക.[4] കൈയിൽ കത്തി, നാടൻ തോക്ക്, മുളകുപൊടി, ചെറു വാൾ, ഇരുമ്പു ദണ്ഡ് തുടങ്ങിയ ആയുധങ്ങളും കയറുമുണ്ടാകും. കവർച്ച സമയത്ത് വീട്ടിലുള്ളവർ ഉണർന്നാൽ അവരെ കെട്ടിയിട്ടാണ് കവർച്ച. ബലം പ്രയോഗിച്ചാൽ വധിക്കും. വീട്ടിലെ ഭക്ഷണം സംഘാംഗങ്ങൾ പങ്കുവെച്ച് കഴിക്കും. കവർച്ചമുതലും ഭക്ഷണവും മുഴുവനായും അവരെടുക്കില്ല. ഒരു പങ്ക് വീട്ടുകാർക്കായി നീക്കിവെക്കൽ ആചാരത്തിന്റെ ഭാഗമാണ്. വീടും നാടുമില്ലാത്ത ഈ സംഘം മഞ്ഞുകാലത്താണ് തങ്ങളുടെ ലക്ഷ്യങ്ങൾ തേടി നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലത്തെുക. ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്ത് കുഞ്ഞു കുടിലുകളുണ്ടാക്കിയാണ് താമസിക്കുക. ചരിത്രംനാടോടി ഗോത്രങ്ങളിൽപെട്ട പർദ്ധി സമൂഹമാണ് പരമ്പരാഗതമായി കവർച്ച നടത്തുന്നത്. [5][6] പർദ്ധി സമൂഹത്തിൽ നിരവധി ഉപജാതികൾ ഉണ്ട്. ബ്രിട്ടീഷുകാർ ക്രിമിനലുകളായി മുദ്രചാർത്തിയ ഗോത്രങ്ങളിൽ ഒന്നാണ് ഉചല്യ ഈ സമൂഹത്തെ ബ്രിട്ടീഷുകാർ അവഗണിക്കുകയും 1871ൽ ഇവർക്കെതിരെ ക്രിമിനൽ ട്രൈബ്‌സ് ആക്ട് കൊണ്ടുവരുകയും ചെയ്തിരുന്നു. 1952ൽ നിയമത്തിൽ മാറ്റം വരുത്തി. ഇവരെ നാടോടി ഗോത്രമായി പരിഗണിച്ചു. മഹാരാഷ്്ട്രയിൽ പട്ടികജാതിയിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘങ്ങൾ സജീവമായി കാണപ്പെടുന്നത്.[7] അറസ്റ്റ്നാടോടികളായതിനാൽ ഇവർ അറസ്റ്റിലാവുന്നത് വളരെ അപൂർവ്വമാണ്.[8] മഹാരാഷ്ട്രയിലെ ബോറിവാലി പോലീസ് ഇത്തരത്തിലുള്ള ഒരു സംഘത്തെ 2016 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്കിരുന്നു.[9] ഇതുംകൂടി കാണുകഅവലംബം
|