ഗോ ഡാഡി
ഒരു വെബ്‌സൈറ്റ് ഡൊമൈൻ ലേഖാധികാരി ആണ് ഗോ ഡാഡി.[3] വെബ്‌സൈറ്റ് രജിസ്ടേഷൻ, വെബ്‌സൈറ്റ് ഹോസ്റ്റ്, ഇന്റർനെറ്റ് അധിഷ്ഠിത ഇടപാടുകളുടെ സാങ്കേതിക വിദ്യയുടെ വില്പനയും, സേവനവും എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല. 2021 ഡിസംബറിലെ കണക്കനുസരിച്ച്, ഗോ ഡാഡിയ്ക്ക് 21 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് കൂടാതെ ലോകമെമ്പാടുമായി 6,600-ലധികം ജീവനക്കാരുമുണ്ട്. ടിവിയിലും പത്രങ്ങളിലും പരസ്യം നൽകുന്നതിന് കമ്പനി മുൻപന്തിയിലാണ്.[4]ഗോ ഡാഡി അനാശാസ്യമായ ബിസിനസ്സ് രീതികളും സെൻസർഷിപ്പുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.[5][6] ചരിത്രം1997ൽ ജോമാക്സ് ടെക്നോളജീസ് എന്ന പേരിൽ ബോബ് പാർസൺസ് ആണ് ഗോ ഡാഡി എന്ന സ്ഥാപനം ആരംഭിച്ചത്. ഇതിനു മുമ്പ് ബോബ് പാർസൺസ് പാർസൺസ് ടെക്നോളജീസ് എന്ന ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ സ്ഥാപനം ആരംഭിച്ചിരുന്നു. ജോമാക്സ് ടെക്നോളജീസ് എന്ന പേരിനേക്കാൾ കൂടുതൽ സ്വീകാര്യമായ ഒരു പേര് എന്ന തീരുമാനത്തിന്റെ ഫലമായി 1999ൽ ഒരു ജീവനക്കാരൻ ബിഗ് ഡാഡി എന്ന പേര് നിർദ്ദേശിച്ചെങ്കിലും, ആ പേരിലുള്ള വെബ്‌സൈറ്റ് ഡൊമൈൻ ലഭ്യമല്ലാത്തതിനാൽ പാർസൺസ് ഗോ ഡാഡി എന്ന പേര് നിർദ്ദേശിക്കുകയും ആ ഡൊമൈൻ വാങ്ങിക്കുകയും ചെയ്തു. [7]. ഈ പേര് തിരഞ്ഞെടുക്കാനുള്ള കാരണമായി പാർസൺസ് പറഞ്ഞത്, ഇത് ജനങ്ങളെ ചിരിപ്പിക്കുകയും, ഓർക്കുവാൻ സഹായിക്കുകയും ചെയ്യും എന്നാണ്.[7]ഗോ ഡാഡി സ്ഥാപിക്കുന്നതിന് മുമ്പ്, പാർസൺസ് തന്റെ സാമ്പത്തിക സോഫ്റ്റ്‌വെയർ സേവന കമ്പനിയായ പാർസൺസ് ടെക്‌നോളജിയെ 1994-ൽ 65 മില്യൺ ഡോളറിന് ഇന്റുഇറ്റി(Intuit)-ന് വിറ്റിരുന്നു.[8] സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ, കെകെആർ, സിൽവർ ലേക്ക്, ടെക്നോളജി ക്രോസ്ഓവർ വെഞ്ചേഴ്‌സ് എന്നിവയിൽ നിന്ന് 2011-ൽ ഗോ ഡാഡി തന്ത്രപരമായ നിക്ഷേപം സ്വീകരിച്ചു.[9] കമ്പനിയുടെ ആസ്ഥാനം 2021 ഏപ്രിൽ വരെ അരിസോണയിലെ സ്കോട്ട്‌സ്‌ഡെയ്‌ലിലായിരുന്നു, തുടർന്ന് അരിസോണയിലെ ടെമ്പെയിലേക്ക് മാറ്റി.[1] അവലംബം
|