ഏക്നാഥ് ഈശ്വരൻ എഴുതിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവചരിത്രമാണ് ഗാന്ധി ദ മാൻ . 1973 ൽ അമേരിക്കയിലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന് നിരവധി വിപുലീകരിച്ച പതിപ്പുകൾ പ്രസിദ്ധീകരിച്ചു. നിരവധി ഭാഷകളിൽ ഇംഗ്ലീഷ് ഇതര പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2][3][4][5][6][7][8][9][10][11][12][13]
ഉൾക്കൊള്ളുന്ന വിഷയങ്ങൾ
ഗാന്ധി ദി മാൻ പുസ്തകത്തിന്റെ എല്ലാ യുഎസ് പതിപ്പുകളിലും 1) പരിവർത്തനം, 2) സ്നേഹത്തിന്റെ വഴി, 3) അമ്മയും കുഞ്ഞും, 4) ഗാന്ധി ദി മാൻ എന്നീ നാല് പ്രധാന ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. എല്ലാ യുഎസ് പതിപ്പുകളിലും നിരവധി ഫോട്ടോഗ്രാഫുകളും അടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ പതിപ്പുകളിൽ മൈക്കൽ നാഗ്ലറുടെ ഒരു മുഖവുരയും, "സത്യാഗ്രഹം എങ്ങനെ പ്രവർത്തിക്കുന്നു" എന്ന തലക്കെട്ടിൽ തിമോത്തി ഫ്ലിൻഡേഴ്സിന്റെ ഒരു അനുബന്ധവും അടങ്ങിയിരിക്കുന്നു. നാലാമത്തെ പതിപ്പിൽ (2011) നിരവധി പേജുകളുടെ മാപ്പുകളും കാലക്രമവും (ടൈംലൈനുകൾ) അധിക പശ്ചാത്തല കുറിപ്പുകളും അടങ്ങിയിരിക്കുന്നു. [14]
അവലോകനങ്ങളും സ്വാധീനവും
ന്യൂയോർക്ക് പോസ്റ്റ്,[15]സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ,[16]ഹിസ്റ്ററി ടീച്ചർ,[17] തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഈ പുസ്തകത്തെക്കുറിച്ചുള്ള അവലോകനങ്ങൾ പ്രത്യക്ഷപ്പെട്ടു.
ന്യൂയോർക്ക് പോസ്റ്റിൽ, ബിൽ മക്കിബ്ബെൻ ഗാന്ധി ദി മാൻ "ഒറ്റനോട്ടത്തിൽ ശുദ്ധമായ ഹാഗിയോഗ്രാഫി പോലെ തോന്നുന്നു, അതിൽ അടങ്ങിയിരിക്കുന്ന അതിശയകരമായ ഫോട്ടോഗ്രാഫുകൾ ഏറ്റവും ശ്രദ്ധേയമാണ്. എന്നാൽ ഇത് വാസ്തവത്തിൽ ഒരു ചിത്ര പുസ്തകമല്ല - എന്ന് എഴുതി,
ഹിസ്റ്ററി ടീച്ചറിൽ ഡൊണാൾഡ് കോഡി ഇങ്ങനെ എഴുതി: "താരതമ്യേന ഹ്രസ്വമായ വാചകത്തിനൊപ്പം ആറ് ഡസനോളം ചിത്രങ്ങൾ ഫലപ്രദമായി ഇടപഴകുന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. ഇത് വളരെ പൊതുവായ രീതിയിൽ മാത്രമാണ് ജീവചരിത്രമാവുക; രചയിതാവിന്റെ പ്രധാന ലക്ഷ്യം ഗാന്ധിയുടെ ജീവിതത്തിന്റെ ആത്മീയ മാനങ്ങൾ വെളിപ്പെടുത്തുക എന്നതാണ്... അധ്യാപകരും കോളേജ് വിദ്യാർത്ഥികളും, പ്രത്യേകിച്ച്, ഈ പുസ്തകത്തിനൊപ്പം ചെലവഴിച്ച രണ്ടോ മൂന്നോ മണിക്കൂർ അപൂർവ്വമായ പ്രചോദനാത്മകമായ അനുഭവമായി കാണും. ആത്മീയ ശ്രദ്ധയുള്ള ജോലികളെ അഭിനന്ദിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികളിൽ പോലും അതിന്റെ ആഴത്തിലുള്ള സന്ദേശം സ്വാധീനിക്കും. " [17]:269കോഡി ഇങ്ങനെയും എഴുതി, "രചയിതാവ് [രാഷ്ട്രീയ] പോരാട്ടത്തെ ഗണ്യമായി വിശദീകരിക്കുമ്പോൾ തന്നെയും, ഗാന്ധിജി ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് തന്റെ പ്രാഥമിക ലക്ഷ്യമായി കാണുന്നില്ലെന്ന് കാണിക്കാൻ അദ്ദേഹത്തിന് [രചയിതാവിന്] കൂടുതൽ താൽപ്പര്യമുണ്ട്. വാസ്തവത്തിൽ, ബ്രിട്ടീഷ് ഭരണം ഇന്ത്യൻ താഴേത്തട്ടിലുള്ളവർക്ക് ഹാനികരമാണെന്ന് ഗാന്ധി വിശ്വസിച്ചില്ലെങ്കിൽ, സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം സ്വയം ഉൾപ്പെട്ടിരിക്കില്ല. " [17]:269
ബുള്ളറ്റിൻ ഓഫ് സയൻസ്, ടെക്‌നോളജി, സൊസൈറ്റിയിൽ, തോണിയ എമൈ, കാർഷിക മൃഗങ്ങളോടുള്ള മാനുഷിക മനോഭാവം പഠിപ്പിക്കാൻ ഗാന്ധി ദ മാൻ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചു.[18][19]
പ്രസാധകൻ സ്വാധീനമുള്ള മത പണ്ഡിതനായ ഹസ്റ്റൺ സ്മിത്തിനെ ഉദ്ധരിച്ച് "ഈ പുസ്തകം ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിലെ എല്ലാ പബ്ലിക് ലൈബ്രറിയിലുമുണ്ട്" എന്ന് പ്രസ്ഥാവിച്ചു. [20]
പാഠ്യപദ്ധതി
ഗാന്ധി ദി മാൻ യുഎസ് ആസ്ഥാനമായുള്ള പള്ളി വിഭാഗത്തിലൂടെ നൽകുന്ന 7 ആഴ്ചത്തെ പാഠ്യപദ്ധതിയുടെയും കോഴ്സിന്റെയും അടിസ്ഥാനമായി പ്രവർത്തിക്കുന്നു.[21]
പതിപ്പുകൾ
യഥാർത്ഥ പതിപ്പ് 1973 ൽ ഗ്ലൈഡ് പബ്ലിക്കേഷൻസ് (സാൻ ഫ്രാൻസിസ്കോ) പ്രസിദ്ധീകരിച്ചു. പിന്നീടുള്ള നിരവധി യുഎസ് പതിപ്പുകൾ നീലഗിരി പ്രസ്സ് പ്രസിദ്ധീകരിച്ചു. മറ്റ് പതിപ്പുകൾ ചൈനീസ് ( പിആർസി ),[1][12] ചെക്ക്,[2] ഡച്ച്,[3][4] ജർമ്മൻ,[5][6]ഇന്തോനേഷ്യൻ,[7] ജാപ്പനീസ്,[8] കൊറിയൻ,[9]കുർദിഷ്,[10]പേർഷ്യൻ[11] എന്നീ ഭാഷകളിൽ ഇറങ്ങി.
കാനഡ, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസ് പതിപ്പുകൾ ഇവയാണ്:
ഈശ്വരൻ, ഏകനാഥ് (1973), ഗാന്ധി ദി മാൻ (ഒന്നാം പതിപ്പ്. ). സാൻ ഫ്രാൻസിസ്കോ, CA: ഗ്ലൈഡ് പബ്ലിക്കേഷൻസ്. ജോ ആനി ബ്ലാക്ക്, നിക്ക് ഹാർവി, ലോറൽ റോബർട്ട്സൺ എന്നിവർ ചേർന്ന് ഏകനാഥ് ഈശ്വരന്റെ വീക്ഷണകോണിൽ നിന്ന് സമാഹരിച്ചത്.ISBN0-912078-17-0ISBN0-912078-17-0, എൽസി 77176240 (157 പേജുകൾ, പേപ്പർ)
↑ 12.012.1Lynn Garrett (1998, Jan. 12). Gandhi in China. Publishers Weekly, v245 n2, p30. "Nilgiri Press... was surprised to receive an e-mail in September from the Sichuan Copyright Agency in the People's Republic of China, expressing interest in publishing a Chinese edition of its Gandhi the Man (especially since relations between China and India have not always been the best).... the book will be released in China on January 30" (p. 30).
↑Foreign editions of Nilgiri Press Books, "Archived copy". Archived from the original on 2010-06-13. Retrieved 2010-05-30.{{cite web}}: CS1 maint: archived copy as title (link), accessed 3 April 2010.
↑Bill McKibben (1989, May 21). New York Post, pp. 4-5. Review of Gandhi the Man, A Man to Match His Mountains, Meditation, The Mantram Handbook, and Conquest of Mind.
↑Emeigh suggests using the book with lessons about "World Farm Animals Day", designated as falling on October 2, Gandhi's birthday (see website World Farm Animals Day)
↑The Wisdom of Gandhi, Archived 2011-02-25 at the Wayback Machine "A seven-week study series that highlights Mahatma Gandhi's spiritual practice to make nonviolence a force in everyday life" written in 1999 by ministers of Unity of the Valley of Eugene Oregon. The series "became the most popular seven-week program ever offered at Unity of the Valley." (accessed 26 Jan 2013)