ഗവൺമെന്റ് കോളേജ് ചിറ്റൂർ
![]() കേരളത്തിലെ പ്രായം കൂടിയ പ്രശസ്തമായ കാലശാലകളിൽ ഒന്നാണ് ഗവൺമെന്റ് കോളേജ്, ചിറ്റൂർ. പാലക്കാട് ജില്ലയിലെ ചിറ്റൂരലാണു് കലാലയം സ്ഥിതി ചെയ്യുന്നത്[1][2]. കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരത്തിലാണു് നിലവിൽ ഗവൺമെന്റ് കോളേജ്, ചിറ്റൂർ പ്രവർത്തിക്കുന്നത്. കേരള സർക്കാറിന്റെ ഡിപ്പാർറ്റ്മെന്റ് ഓഫ് സ്പെഷ്യൽ ഗ്രേഡ് കോളേജ് പദ്ധതിയുടെ കീഴിലും കലാശാല പ്രവർത്തിക്കുന്നു. കൂടാതെ നാഷണൽ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൌൺസിൽ -ന്റെ സി.ജി.പി.എ 2.79 ബി ഗ്രേഡ് അംഗീകാരം നേടിയിട്ടുണ്ട്. ശാസ്ത്രം ഭാഷ സാമ്പത്തിക ശാസ്ത്രം എന്നീ വിവിധ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദം വിഭാഗങ്ങൾ കലാലയത്തിൽ നിലവിലുണ്ട്. ചരിത്രംകേരളത്തിലെ രണ്ടാമത്തെ സർക്കാർ കലാലയം ആയി കൊച്ചി സംസ്ഥാനസർക്കാരിന്റെ കീഴിൽ 1947 ആഗസ്റ്റ് മാസം 11-ആം തിയതി ചിറ്റൂർ ഗവണ്മെന്റ് കോളേജ് നിലവിൽ വന്നു.താൽകാലികമായി വിക്ടോറിയ ഗേൾസ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ചിറ്റൂർ കലാലയം മദ്രാസ് സർവകലാശാലയുടെ കീഴിൽ വരുന്നതായിരുന്നു. ആർട്സ് കോളേജ് എന്ന നിലക്ക് പ്രവർത്തനം തുടങ്ങുമ്പോൾ മലയാളം,ഗണിതശാസ്ത്രം,കോമേർസ്,അക്കൗണ്ട്‌സ്,ലോജിക്,സംഗീതം,തത്വശാസത്രം,സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ലഭ്യമായിരുന്നു. തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളുടെ പിറവിക്കു ശേഷം 1949ൽ തിരുവിതാംകൂർ സർവകലാശാലയുടെ കീഴിലായിരുന്നു ഈ കലാലയം. .പുതിയ സർവകലാശാലയുടെ കീഴിൽ വന്നതോടെ ബി.എ ഗണിതശാസ്ത്രം ബി.എസ്.സി ഗണിതശാസ്ത്രമായി മാറി. 1949ൽ ഭാരതപ്പുഴയുടെ കൈവഴിയായ ശോകനാശിനിയുടെ തീരത്ത് സ്ഥിതി ചെയുന്ന ചിറ്റൂർ കലാലയം തിരുവിതാംകൂർ-കൊച്ചി രാജപ്രമുഖ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.1954 ജൂൺ 28ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണു പിള്ളയാണ് പുതിയ കെട്ടിടത്തിൽ കലാലയം ഉദ്ഘാടനം ചെയ്തത്. കലാലയ ദർശനംകലാലയത്തിന്റെ ആദർശം എന്തെന്നാൽ വിദ്യാർത്‌ഥികൾക്ക് ജ്ഞാനസമ്പാദനത്തിനുള്ള ചുറ്റുപാട് സൃഷ്ടിക്കുകയും കാലാതിവർതികളായ മഹാരഥന്മാരുടെ പാതയിലുടെ അവരെ നയിക്കുകയും ചെയ്യുകയെന്നതാണ്. കലാലയ ലക്ഷ്യം
സ്ഥല വിവരംപാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെ 45് മിനിറ്റിൽ താഴെ ബസ് യാത്രയിലൂടെ കലാലയത്തിൽ എത്താൻ സാധിക്കും. വിഭാഗങ്ങൾ14 -ൽ പരം ബിരുദ വിഭാഗങ്ങൾ കോളേജിൽ നിലവിലുണ്ട്. അവ സസ്യ ശാസ്ത്രം, ഇലക്ട്രോണിക്സ്, രസതന്ത്രം, കൊമേഴ്സ്, എക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, മലയാളം, ഗണിത ശാസ്ത്രം, സംഗീതം, തത്ത്വശാസ്ത്രം, ഫിസിക്സ്, തമിൽ, ജന്തുശാസ്ത്രം കൂടാതെ എക്കണോമിക്സ്, ജ്യോഗ്രഫി, തത്ത്വശാസ്ത്രം, ഗണിത ശാസ്ത്രം, സംഗീതം, തമിൽ ബിരുദാനന്തര ബിരുദവും തമിൽ ഗവേഷണ വിഭാഗവും ചിത്രശാല
പുറത്തേക്കുള്ള കണ്ണിഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |