ഗബ്രിയേൽ കോട്ട്
1890-ൽ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഗബ്രിയേൽ കോട്ട്. ബോഗുറേയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു വിദ്യാർത്ഥിയായ ഗബ്രിയേൽ കോട്ട് ഫ്രഞ്ച് ചിത്രകാരൻ പിയറി ആഗസ്റ്റേ കോട്ടിൻറെ മകളായിരുന്നു. ഈ ചിത്രം അദ്ദേഹത്തിൻറെ എക്കാലത്തേയും ഒരെ ഒരു നോൺ-കമ്മീഷൻ ചിത്രം ആയിരുന്നു.[1][2][3] ചിത്രകാരനെക്കുറിച്ച്![]() ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥ്യബോധമുളവാക്കുന്ന ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിക് രംഗ ചിത്രീകരണങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[4] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും ഏറെ പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് ഇക്കാലത്ത് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[5] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[5] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ പുതിയ താല്പര്യങ്ങളാൽ അദ്ദേഹവും രചനകളുടം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[5] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[6] അവലംബംCitations
Bibliography
പുറം കണ്ണികൾ |