ഗന്ധദ ഗുഡി (2022 സിനിമ)
അമോഘവർഷ ജെഎസ് എന്ന പ്രശസ്ത വന്യജീവി ചലചിത്ര നിർമ്മാതാവ്, സംവിധാനം ചെയ്ത 2022 ലെ ഇന്ത്യൻ കന്നഡ ഭാഷാ ഡോക്യുഡ്രാമ ചിത്രമാണ് ഗന്ധദ ഗുഡി . [4] പുനീത് രാജ്കുമാറും സംവിധായകനായ അമോഘവർഷയുമാണ് അഭിനേയതാക്കൾ. നടൻ പുനീത് രാജ്കുമാറിന്റെ അവസാനത്തെ സിനിമയാണ് ഇത് [5] 2022 ഒക്ടോബർ 28-ന് ചിത്രം പുറത്തിറങ്ങി. [6] [7] പശ്ചാത്തലംയാത്രകളിലും സാഹസികതയിലും ആവേശഭരിതനായ പുനീത് രാജ്കുമാർ, കർണാടകയിലെ സമ്പന്നമായ ജൈവവൈവിധ്യം നേരിൽകണ്ടറിയാനും തന്റെ നാട്ടിലെ ജനങ്ങൾക്ക് ദൃശ്യ രൂപത്തിൽ എത്തിക്കാനും തീരുമാനിക്കുന്നു, അതിനായി അവാർഡ് നേടിയ വന്യജീവി ചലച്ചിത്ര നിർമ്മാതാവ് അമോഘവർഷ യുടെ കൂടെ ചേർന്ന് പ്രവർത്തിക്കുന്നു. അവർ ഒരുമിച്ച് കർണാടക സംസ്ഥാനത്തിന്റെ എല്ലാ കോണിലേക്കും യാത്ര ആരംഭിക്കുന്നു, അവിടെ അവർ മറഞ്ഞിരിക്കുന്ന പ്രകൃതിഭംഗി കണ്ടു വിസ്മയിതരാവുന്നു അഭിനയിച്ചവർറിലീസ്2022 ഒക്ടോബർ 28 ന് ഈ ചിത്രം തിയ്യേറ്ററുകളിൽ പുറത്തിറങ്ങി.[8] അവലംബം
|