കോഴിക്കാടയുടെ ശബ്ദം. പൂനൈയിൽ നിന്ന്grey francolin (Francolinus pondicerianus) പാലക്കാട് ജില്ലയിൽ കഞ്ചിക്കോട് നിന്നും
ഒരു നാടൻകോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികൾക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളിൽ ഇവ കോഴിക്കാട[2][3][4], കൗദാരി[2][3][4] എന്നീ പേരുകളിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാൽ കേരളത്തിൽ ഇവ കുറവാണ്. മുതുകിലെ തൂവലുകളിൽ കറുപ്പും ചെമ്പുനിറവുമിടകലർന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത.
നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോൾ ഇവ പൊന്തകൾക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുൽവിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തിൽ കൂടുതൽ ദൂരം പറക്കാൻ ഇവയ്ക്കാവില്ല.[5][6]