ഇന്ദിരാഗാന്ധിയുടെ മരണം പ്രമേയമായ പഞ്ചാബി ചലച്ചിത്രമാണ് കൗം ദേ ഹീരേ. ചിത്രം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാരണം കാണിച്ച് പ്രക്ഷേപണ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, സിബിഎഫ്സിയും സംയുക്തമായി ചിത്രത്തിന്റെ പ്രദർശനം തടയാൻ തീരുമാനിച്ചിരുന്നു.[1]
ഇന്ദിരാഗാന്ധിയെ വധിച്ച ബിയാന്ത് സിംഗ്, കേഹാർ സിംഗ് , സത് വന്ത് സിംഗ് എന്നിവരെ സിനിമയിൽ വീരപുരുഷന്മാരായി കാണിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഇന്ദിര ഗാന്ധി വധം അന്വേഷിച്ച തക്കാർ കമ്മീഷന്റെ കണ്ടത്തലുകളാണ് സിനിമയിൽ ഉപയോഗിച്ചെതെന്നാണ് നിർമ്മാതാക്കളുടെ നിലപാട്.[2]