ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക്തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിലെ ടിടികെ റോഡിൽ സ്ഥിതിചെയ്യുന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ്, മുൻപ് ഷെരാടോൺ പാർക്ക് ഹോട്ടൽ ആൻഡ് ടവർസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് ഹോട്ടൽ. ചരിത്രംക്രൗൺ പ്ലാസ ചെന്നൈ അഡയാർ ഹോട്ടൽ (മുൻപ് ഷെരാടോൺ പാർക്ക് ഹോട്ടൽ) പണിതത് അഡയാർ ഗേറ്റ് ഹോട്ടൽസ് ലിമിറ്റഡ് (എജിഎച്എൽ) ആണ്. അഡയാർ ഗേറ്റ് ഹോട്ടൽസ് ലിമിറ്റഡിനു ഇന്ത്യയിൽ മൂന്ന് ഹോട്ടലുകലാണ് ഉള്ളത്. വിശാഖപട്ടണത്തു 104 മുറികളുള്ള വെൽക്കം ഹോട്ടൽ ഗ്രാൻഡ് ബേ, ഊട്ടിയിൽ 67 മുറികളുള്ള ഫോർച്ച്യൂൺ ഹോട്ടൽ സുള്ളിവാൻ കോർട്ട് എന്നിവയാണ് മറ്റു രണ്ടെണ്ണം. അഡയാർ പാർക്ക് ഹോട്ടൽ എന്ന പേരിൽ എജിഎച്എൽ പണിത 250 മുറികളുള്ള ഹോട്ടൽ 1985 ഫെബ്രുവരിയിൽ വെൽക്കംഗ്രൂപ്പ് ഹോട്ടൽസ് ഏറ്റടുത്തു. ഇപ്പോഴത്തെ പ്രൊമോട്ടർമാരായ ഗോയൽ കുടുംബം 30 മില്യൺ ഇന്ത്യൻ രൂപയ്ക്കാണ് ഹോട്ടൽ ഏറ്റെടുത്തത്. [1] അതിനു ശേഷം ഹോട്ടലിൻറെ പേര് ഷെരാടോൺ പാർക്ക് ഹോട്ടൽ ആൻഡ് ടവർസ് എന്നാക്കിമാറ്റി. എജിഎച്എലിൻറെ എല്ലാ ഹോട്ടലുകളും കൈകാര്യം ചെയ്യുന്നത് ഐടിസി ഹോട്ടൽസ് ആണു. [2] മെയ് 1, 2015-ൽ ഇൻറർകോണ്ടിനെൻറൽ ഹോട്ടൽ ഗ്രൂപ്പ് ഹോട്ടൽ സ്വന്തമാക്കിയ ശേഷം ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് എന്ന് പുനർനാമം ചെയ്തു. [3] ഹോട്ടൽക്രൗൺ പ്ലാസ ചെന്നൈ അഡയാർ ഹോട്ടലിൽ 38 സ്യൂട്ട് മുറികളടക്കം 283 മുറികളുണ്ട്, 5 ഭക്ഷണശാലകളും. [4] 283 മുറികളിൽ 140 മുറികളും ഉള്ളത് ഹോട്ടലിലെ ടവർ വിംഗിലാണ്. [5] ഹോട്ടലിൽ 8 മീറ്റിംഗ് വേദികളുണ്ട്. വിരുന്നുകൾ നടത്താനായി 9000 ചതുരശ്ര അടി വിസ്തീർണത്തിൽ 3 ഹാളുകൾ ഉണ്ട്. 20 മുതൽ 30 അതിഥികളെ സ്വീകരിക്കാനുള്ള ചെറിയ ഹാൾ, 20 മുതൽ 50 ആളുകളെ ഉൾക്കൊള്ളുന്ന 3 ബോർഡ് റൂമുകൾ എന്നിവ ഹോട്ടലിൽ ഉണ്ട്. സ്ഥാനംചെന്നൈയിലെ ടിടികെ റോഡിലാണ് ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 12 കിലോമീറ്റർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 10 കിലോമീറ്റർ സൗകര്യങ്ങൾവളരെ മികച്ച സൗകര്യങ്ങൾ ക്രൗൺ പ്ലാസ ചെന്നൈ അഡയാർ പാർക്ക് ഹോട്ടലിൽ ലഭ്യമാണ്. പ്രാഥമിക സൗകര്യങ്ങൾ:
ഭക്ഷണ പാനീയ സൗകര്യങ്ങൾ:
ബിസിനസ് സൗകര്യങ്ങൾ:
വിനോദ സൗകര്യങ്ങൾ:
യാത്രാ സൗകര്യങ്ങൾ:
വ്യക്തിപരമായ സൗകര്യങ്ങൾ:
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|