ക്രിസ്റ്റി ഡാവെസ്
ഓസ്‌ട്രേലിയൻ പാരാലിമ്പിക് വീൽചെയർ റേസിംഗ് അത്‌ലറ്റാണ് ക്രിസ്റ്റി ഡാവെസ് നീ സ്‌കെൽട്ടൺ (ജനനം: 3 മെയ് 1980)[1]. 1996 മുതൽ 2016 വരെ ആറ് പാരാലിമ്പിക്‌സിൽ അത്‌ലറ്റിക്സിൽ മൂന്ന് മെഡലുകൾ നേടിയിട്ടുണ്ട്. ആദ്യകാലജീവിതംചെറുപ്പത്തിൽ തന്നെ ഡാവെസിന് അത്‌ലറ്റിക്സിൽ വലിയ താല്പര്യം ഉണ്ടായിരുന്നു. പത്താം വയസ്സിൽ അവർ ഒരു വാഹനാപകടത്തിൽ അകപ്പെട്ടിരുന്നു. അതിനെ അതിജീവിച്ചെങ്കിലും ഒരു പാരാപ്ലെജിക് ആയി തീർന്നു.[2] ക്രിസ്റ്റി അത്ലറ്റിക്സിൽ ഔദ്യോഗിക ജീവിതത്തിൽ തുടർന്നു. മാത്രമല്ല ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപികയുടെ ജോലിയും ഏറ്റെടുത്തു.[3] കോച്ച് ആൻഡ്രൂ ഡാവെസിനെ അവർ വിവാഹം ചെയ്തു. അവരുടെ മകൻ 2011-ൽ ജനിച്ചു.[1] അത്‌ലറ്റിക്സ്![]() ![]() 1996-ൽ ഡാവെസ് അറ്റ്ലാന്റ പാരാലിമ്പിക്‌സിൽ മത്സരിച്ചു.[4] അവിടെ 1996 ലെ യംഗ് പാരാലിമ്പിയൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു.[1] മൂന്ന് വർഷത്തിന് ശേഷം 10 കിലോമീറ്റർ പീച്ച്ട്രീ റോഡ് റേസിൽ വെങ്കല മെഡൽ നേടി. 2000-ൽ സിഡ്നി പാരാലിമ്പിക്‌സിൽ പങ്കെടുത്തു.[4] അടുത്തതായി 2004 ഏഥൻസ് പാരാലിമ്പിക്‌സിൽ നടന്ന പാരാലിമ്പിക്‌സിൽ 800 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ ഓട്ടത്തിലും മാരത്തോണിലും മത്സരിച്ചു.[3][5] 2004 ഏഥൻസ് ഒളിമ്പിക്സിൽ 800 മീറ്റർ വീൽചെയർ പ്രകടന പരിപാടിയിലും അവർ മത്സരിച്ചു.[6] 2006 മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത അവർ വനിതകളുടെ 800 മീറ്റർ EAD T54 ഇനത്തിൽ അഞ്ചാം സ്ഥാനത്തെത്തി.[7] 2008 ലെ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ഡാവെസ് മത്സരിച്ചു. വനിതകളുടെ 5000 മീറ്റർ ടി 54 വീൽചെയർ ടൂർണമെന്റിന്റെ ഫൈനലിനിടെ ഒരു ക്രാഷിൽ അകപ്പെട്ട നിരവധി മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡാവെസ്. ഫ്രണ്ട് വീൽ തകർന്നിട്ടും ആറാം സ്ഥാനത്തെത്തി.[8] ഈ മത്സരത്തിൽ സ്വർണ്ണ മെഡൽ ലഭിച്ച കനേഡിയൻ അത്‌ലറ്റ് ഡിയാൻ റോയിയുടെ നടപടിയ്‌ക്കെതിരെ ഡാവെസ് സംസാരിച്ചു. റീ-റണ്ണിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അത് തിരിച്ചെടുത്ത് വെള്ളി മെഡൽ നൽകി.[9] ബീജിംഗ് ഗെയിംസിൽ വനിതകളുടെ 4x100 മീറ്റർ ടി 53/54 മത്സരത്തിൽ ഡാവെസ് വെള്ളി മെഡൽ നേടി.[5] ഗെയിമുകൾ കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റി മാരത്തോണിൽ അവർ മൂന്നാം സ്ഥാനത്തെത്തി.[1] 2009 ജനുവരിയിൽ ഓസ് ഡേ 10 കെ വീൽചെയർ റോഡ് റേസ് നേടി.[10] 2010 ഫെബ്രുവരിയിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന 10 കിലോമീറ്റർ ലോക വീൽചെയർ റോഡ് റേസ് ചാമ്പ്യൻഷിപ്പിൽ ഡാവെസ് വിജയിച്ചു.[11] ![]() ![]() 2011 ഫെബ്രുവരിയിൽ മകന് ജന്മം നൽകിയ ശേഷം 2011 ഏപ്രിലിൽ നടന്ന നാഷണൽ റ്റൈറ്റിൽസിൽ മൂന്ന് വെങ്കല മെഡലുകൾ നേടി. തുടർന്ന് ചിക്കാഗോ മാരത്തോണിൽ ഒരു വെള്ളി മെഡൽ നേടി. ന്യൂയോർക്ക് സിറ്റി മാരത്തണിൽ നാലാം സ്ഥാനത്തെത്തി.[1] 2012 ലണ്ടൻ പാരാലിമ്പിക്‌സിൽ 800 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ, മാരത്തൺ ഇനങ്ങളിലെ ടി 54 ക്ലാസിൽ ഡാവെസ് പങ്കെടുത്തു. ടി 54 5000 മീറ്റർ[5] മത്സരത്തിൽ വെങ്കല മെഡൽ നേടിയ അവർ ടി 54 മാരത്തോണിൽ ആറാം സ്ഥാനത്തെത്തി.[12] 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്റർ ടി 54 ൽ നാലാം സ്ഥാനത്തെത്തി.[13] 2016 റിയോ ഡി ജനീറോ പാരാലിമ്പിക്‌സിൽ നാല് മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരെണ്ണത്തിൽ മെഡൽ നേടുകയും ചെയ്തു. ക്രിസ്റ്റി, ആംഗി ബല്ലാർഡ്, മാഡിസൺ ഡി റൊസാരിയോ, ജെമിമ മൂർ എന്നിവർ 4x400 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും ഈ തീരുമാനം വിജയകരമായി അപ്പീൽ ചെയ്യുന്നതിനും രണ്ടാം സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുമുമ്പ് അയോഗ്യരാക്കപ്പെട്ടു.[1] 2016 റിയോ ഒളിമ്പിക്സിലെ അവരുടെ ഫലങ്ങൾ ഇപ്രകാരമാണ്; 1500 മീറ്റർ ടി 54 3: 26.00 സമയം ഉപയോഗിച്ച് എട്ടാം സ്ഥാനത്തെത്തി. 5000 മീറ്റർ ടി 54 12:15.95 സമയം കൊണ്ട് 11 ആം സ്ഥാനത്തെത്തി. ഫൈനലിലേക്ക് കടന്നില്ല. മാരത്തോൺ ടി 54 ൽ 1:42:59 സമയം കൊണ്ട് അവർ ഏഴാം സ്ഥാനത്തെത്തി.[14] അവലംബം
ബാഹ്യ ലിങ്കുകൾ
|