കോർണ്ണിയൽ എൻഡോതീലിയം
കോർണിയയുടെ ആന്തരിക ഉപരിതലത്തിലുള്ള കോശങ്ങളുടെ ഒരൊറ്റ പാളിയാണ് കോർണിയൽ എൻഡോതീലിയം. കോർണിയയ്ക്കും ഐറിസിനും ഇടയിൽ രൂപംകൊണ്ട അറയെ ഇത് അഭിമുഖീകരിക്കുന്നു. കോർണിയൽ എൻഡോതീലിയം പരന്ന മൈറ്റോകോൺഡ്രിയ സമ്പുഷ്ടമായ കോശങ്ങളാണ്, ഇത് കോർണിയയുടെ ഏറ്റവും പിൻഭാഗത്തെ പാളിയാണ്. ഇത് കണ്ണിന്റെ അക്വസ് അറയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. കോർണിയൽ എൻഡോതീലിയം കോർണിയയുടെ പിൻവശത്തേക്ക് പോഷകങ്ങൾ എത്തിക്കുന്നതിനും, സുതാര്യതയ്ക്ക് ആവശ്യമായ രീതിയിൽ അല്പം നിർജ്ജലീകരണം സംഭവിച്ച അവസ്ഥയിൽ കോർണിയയെ നിലനിർത്തുകയും ചെയ്യുന്നു. ഭ്രൂണശാസ്ത്രവും ഘടനയുംകോർണിയൽ എൻഡോതീലിയം ഭ്രൂണശാസ്ത്രപരമായി ന്യൂറൽ ക്രസ്റ്റിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഗർഭാവസ്ഥയുടെ രണ്ടാം ത്രിമാസത്തിൽ തന്നെ കോർണിയയുടെ മൊത്തം എൻഡോതെലിയൽ സെല്ലുലാരിറ്റി (ഒരു കോർണിയയ്ക്ക് ഏകദേശം 300,000 സെല്ലുകൾ) കൈവരിക്കുന്നുണ്ട്. അതിനുശേഷം ഫീറ്റൽ കോർണ്ണിയ ഉപരിതല വിസ്തൃതിയിൽ വളരുന്നതിനനുസരിച്ച് സെൽ ഡെൻസിറ്റി (പക്ഷേ സെല്ലുകളുടെ കേവല എണ്ണം അല്ല) അതിവേഗം കുറയുന്നു. [1] അന്തിമമായി മുതിർന്നവരുടെ സാന്ദ്രത ഏകദേശം 2400 - 3200 സെല്ലുകൾ / എംഎം² നേടുന്നു. പൂർണ്ണമായും വികസിച്ച കോർണിയയിലെ എൻഡോതെലിയൽ സെല്ലുകളുടെ എണ്ണം പ്രായപൂർത്തിയാകുന്നതുവരെ കുറയുന്നു, എന്നിട്ട് ഏകദേശം 50 വയസ് ആകുന്നതോടെ സ്ഥിരത കൈവരിക്കും. [2] പ്രധാനമായും ഷഡ്ഭുജാകൃതിയിലുള്ള ഏകീകൃത വലുപ്പത്തിലുള്ള സെല്ലുകളുടെ ഒരൊറ്റ പാളിയാണ് കോർണിയൽ എൻഡോതീലിയം. തേനീച്ചകൂട് പോല്യുള്ള ഈ രീതി മൊത്തം പരിധിയുടെ അടിസ്ഥാനത്തിൽ, ഒരു നിശ്ചിത പ്രദേശത്തിന്റെ സെല്ലുകൾ ഉപയോഗിച്ച് പിൻഭാഗത്തെ കോർണിയ ഉപരിതലം പായ്ക്ക് ചെയ്യുന്നതിന്റെ ഏറ്റവും കാര്യക്ഷമമായ രീതിയാണ്. കോർണിയൽ എൻഡോതീലിയം ബാക്കി കോർണിയയുമായി ഡെസിമെറ്റ് മെംബ്രെൻ വഴി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് കൊളാജൻ അടങ്ങിയ ഒരു അസെല്ലുലാർ പാളിയാണ്. ഫിസിയോളജി![]() കോർണിയൽ എൻഡോതീലിയം സെല്ലുകൾ പോസ്റ്റ്-മൈറ്റോട്ടിക് ആണ്, പ്രസവാനന്തര മനുഷ്യ കോർണിയയിൽ ഇത് വിഭജിക്കുന്നത് അപൂർവ്വമാണ്. കോർണിയൽ എൻഡോതീലിയത്തിന്റെ മുറിവ്, മൈറ്റോസിസിനുപകരം തൊട്ടടുത്തുള്ള എൻഡോതെലിയൽ സെല്ലുകളെ സ്ലൈഡുചെയ്‌ത് വലുതാക്കുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുത്താൻ പ്രേരിപ്പിക്കുന്നു. കോർണിയൽ എൻഡോതീലിയൽ സെൽ നഷ്ടം, കോർണ്ണിയയുടെ സുതാര്യത നിലനിർത്താൻ ആവശ്യമായ പരിധിക്ക് താഴെയായി സെൽ ഡെൻസിറ്റി കുറയാൻ കാരണമാകും. ഈ എൻഡോതെലിയൽ സെൽ സാന്ദ്രത പരിധി വ്യക്തികൾക്കിടയിൽ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, പക്ഷേ ഇത് സാധാരണയായി 500 - 1000 സെല്ലുകൾ / എംഎം 1000 പരിധിയിലാണ്. സാധാരണഗതിയിൽ, എൻഡോതെലിയൽ സെൽ സാന്ദ്രത നഷ്ടപ്പെടുന്നതിനൊപ്പം സെൽ സൈസ് വേരിയബിളിറ്റി (പോളിമെഗാത്തിസം), സെൽ ആകൃതി വ്യതിയാനം (പോളിമോർഫിസം) എന്നിവ വർദ്ധിക്കുന്നു. കണ്ണിനുള്ളിലെ അസുഖങ്ങൾ മൂലം എൻഡോതെലിയ പ്രവർത്തനത്തിന് തകരാറുണ്ടാകുകയും കോർണ്ണിയല്ച് എഡീമ ഉണ്ടാകുകയും ചെയ്യാം. കോർണിയൽ സ്ട്രോമയുടെ അധിക ജലാംശം ടൈപ്പ് I കൊളാജൻ ഫൈബ്രിലുകളുടെ സാധാരണ ഏകീകൃത അകലങ്ങളെ ബാധിച്ച് പ്രകാശ വിസരണം സൃഷ്ടിക്കുന്നു. കൂടാതെ, കോർണിയയിലെ അമിതമായ ജലാംശം കോർണിയൽ എപ്പിത്തീലിയൽ ലെയറിന്റെ എഡിമയ്ക്ക് കാരണമാകാം, ഇത് ഒപ്റ്റിക്കലി ക്രിട്ടിക്കൽ ടിയർ ഫിലിം-എയർ ഇന്റർഫേസിൽ ക്രമക്കേട് സൃഷ്ടിക്കുന്നു. സ്ട്രോമൽ പ്രകാശ വിസരണവും, എപ്പിത്തീലിയത്തിൻറെ ഉപരിതലത്തിലെ ക്രമക്കേടുകളും കോർണിയയുടെ ഒപ്റ്റിക്കൽ പ്രകടനത്തിന് വീഴ്ച വരുത്തി കാഴ്ച ശക്തിയെ തന്നെ ബാധിക്കുന്നു. എൻഡോതീലിയൽ രോഗത്തിന്റെ കാരണങ്ങൾഇൻട്രാക്യുലർ സർജറി ( തിമിര ശസ്ത്രക്രിയ പോലുള്ളവ), ഫച്ച്സ് ഡിസ്ട്രോഫി എന്നിവയിൽ നിന്നുള്ള എൻഡോതീലിയൽ മുറിവുകൾ എൻഡോതീലിയ നശിക്കുന്നതിൻറെ പ്രധാന കാരണങ്ങളാണ്. ആംഗിൾ ക്ലോഷർ ഗ്ലോക്കോമ, വാർദ്ധക്യം, ഐറൈറ്റിസ് എന്നിവയാണ് മറ്റ് അപകട ഘടകങ്ങൾ. എക്സ്-ലിങ്ക്ഡ് എൻഡോതെലിയൽ കോർണിയൽ ഡിസ്ട്രോഫി എന്ന അപൂർവ രോഗത്തെക്കുറ്ച്ച് 2006 ൽ വിവരിച്ചിട്ടുണ്ട്. എൻഡോതീലിയൽ രോഗത്തിനുള്ള ചികിത്സമുറിവ് ഉണക്കുന്നതിനോ കോർണിയൽ എൻഡോതീലിയന്റെ പുനരുജ്ജീവനത്തിനോ പ്രോത്സാഹിപ്പിക്കുന്ന ഒരു വൈദ്യചികിത്സയും ഇല്ല. കോർണിയൽ എഡീമയുടെ പ്രാരംഭ ഘട്ടത്തിൽ, കോർണിയൽ എപിത്തീലിയത്തിന്റെ എഡിമയും ബ്ലിസ്റ്ററിംഗും (ബുള്ളെ) കാരണം മങ്ങിയ കാഴ്ചയുടെയും എപ്പിസോഡിക് ഒക്കുലാർ വേദനയുടെയും ലക്ഷണങ്ങൾ കാണാറുണ്ട്. ടോപ്പിക് ഹൈപ്പർടോണിക് സലൈൻ ഡ്രോപ്പുകൾ, സോഫ്റ്റ് കോണ്ടാക്ട് ലെൻസുകളുടെ ഉപയോഗം, കൂടാതെ / അല്ലെങ്കിൽ ആന്റീരിയർ സ്ട്രോമൽ മൈക്രോപഞ്ചർ പ്രയോഗിക്കൽ എന്നിവയിലൂടെ ഈ ലക്ഷണങ്ങൾ കുറയ്ക്കാൻ ചിലപ്പോൾ സാധിക്കും. മാറ്റാനാവാത്ത കോർണിയ എൻഡോതീലിയൽ ഫൈലിയർ സംഭവിക്കുന്ന സന്ദർഭങ്ങളിൽ, രൂക്ഷമായ കോർണിയൽ എഡീമ ഉണ്ടാകുന്നു, കോർണിയ ട്രാൻസ്പ്ലാൻറേഷനിലൂടെ രോഗബാധിതമായ കോർണിയൽ എൻഡോതീലിയം മാറ്റിസ്ഥാപിക്കുക എന്നതാണ് ഫലപ്രദമായ പ്രതിവിധി. കാലങ്ങളായി കെരാട്ടോപ്ലാസ്റ്റി, അല്ലെങ്കിൽ പൂർണ്ണ കനത്തിലുള്ള കോർണിയ ട്രാൻസ്പ്ലാൻറേഷൻ എന്നിവ മാറ്റാനാവാത്ത എൻറോതീലിയൽ പരാജയത്തിനുള്ള ചികിത്സയായിരുന്നു. രോഗബാധിതമായ കോർണിയൽ എൻറോതീലിയത്തിന്റെ പകരംവയ്ക്കൽ സാധ്യമാക്കുന്നതിനായി പുതിയ കോർണിയ ട്രാൻസ്പ്ലാൻറ് ടെക്നിക്കുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോർണിയൽ എൻഡോതെലിയം പ്രത്യേകമായി അല്ലെങ്കിൽ പ്രധാനമായും ഉൾപ്പെടുന്ന രോഗ പ്രക്രിയകൾക്ക് എൻഡോകെരാറ്റോപ്ലാസ്റ്റി എന്ന് വിളിക്കുന്ന ഈ സമീപനം ഏറ്റവും അനുയോജ്യമാണ്. കോർണിയൽ എൻറോതീലിയത്തിന് മാത്രമല്ല, കോർണിയയുടെ മറ്റ് പാളികൾക്കും മാറ്റാനാവാത്ത നാശനഷ്ടങ്ങൾ രോഗ പ്രക്രിയയിൽ ഉൾപ്പെടുമ്പോൾ കെരാറ്റോപ്ലാസ്റ്റി അഭികാമ്യമാണ്. പൂർണ്ണ-കനത്തിലുള്ള കെരാട്ടോപ്ലാസ്റ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ, കുറഞ്ഞ വീണ്ടെടുക്കൽ സമയം, മെച്ചപ്പെട്ട വിഷ്വൽ ഫലങ്ങൾ, മുറിവ് വലുതാകുന്നതിന് കൂടുതൽ പ്രതിരോധം എന്നിവയുമായി എൻഡോകെരാറ്റോപ്ലാസ്റ്റി ടെക്നിക്കുകൾ ബന്ധപ്പെട്ടിരിക്കുന്നു. എൻഡോകെരാറ്റോപ്ലാസ്റ്റിക്ക് വേണ്ടിയുള്ള ഇൻസ്ട്രുമെന്റേഷനും സർജിക്കൽ ടെക്നിക്കുകളും ഇപ്പോഴും പരിണാമത്തിലാണെങ്കിലും, നിലവിൽ സാധാരണയായി ചെയ്യുന്ന എൻഡോകെരാറ്റോപ്ലാസ്റ്റി രൂപമാണ് ഡെസിമെറ്റ് സ്ട്രിപ്പിംഗ് (ഓട്ടോമേറ്റഡ്) എൻഡോതീലിയൽ കെരാടോപ്ലാസ്റ്റി (ഡിഎസ്‌ഇകെ അല്ലെങ്കിൽ ഡിഎസ്‌എഇകെ). ഈ രൂപത്തിലുള്ള എൻഡോകെരാറ്റോപ്ലാസ്റ്റിയിൽ, ഹോസ്റ്റ് എൻഡോതീലിയവും അനുബന്ധ ഡെസിമെറ്റ് മെംബ്ബ്രേനും സെൻട്രൽ കോർണിയയിൽ നിന്ന് നീക്കംചെയ്യുന്നു, അവയുടെ സ്ഥാനത്ത് ആരോഗ്യകരമായ ദാതാക്കളുടെ ടിഷ്യുവിന്റെ പാളി ഒട്ടിക്കുന്നു. ഈ പാളിയിൽ സ്ട്രോമയുടെ പിൻവശം , ഡെസിമെറ്റ് മെംബ്രേൻ, എൻഡോതീലിയം എന്നിവ അടങ്ങിയിരിക്കുന്നു. കോർണിയൽ എന്റോതീലിയൽ സർജിക്കൽ റീപ്ലേസ്‌മെൻറ് രീതികളിൽ ഡെസിമെറ്റ് മെംബ്രേൻ എൻഡോതെലിയൽ കെരാടോപ്ലാസ്റ്റി (ഡിഎംഇകെ) ഉൾപ്പെടുന്നു, അതിൽ ദാതാവിന്റെ ടിഷ്യു ഡെസിമെറ്റ് മെംബ്രേൻ, എൻഡോതീലിയം, കോർണിയൽ എൻഡോതീലിയൽ സെൽ റീപ്ലേസ്‌മെൻറ് തെറാപ്പി എന്നിവ ഉൾക്കൊള്ളുന്നു , ഇതിൽ വിട്രോ ക്ചള്യൾട്ടിവേറ്റ് എൻഡോതെലിയൽ സെല്ലുകൾ പറിച്ചുനടപ്പെടുന്നു [3] [4] [5] [6] . ഈ വിദ്യകൾ, ഇപ്പോഴും ഒരു പ്രാരംഭ ഘട്ടത്തിലാണ്. പരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക്
|