റഷ്യക്കാരനായ ഒരു ജീവശാസ്ത്രജ്ഞനുംസസ്യശാസ്ത്രജ്ഞനും ആയിരുന്നു കോൺസ്റ്റാന്റിൻ സർഗീവിച്ച് മിരിഷ്കോവ്സ്കി (Konstantin Sergeevich Mereschkowski)[a] (Russian: Константи́н Серге́евич Мережко́вский, റഷ്യൻ ഉച്ചാരണം: [mʲɪrʲɪˈʂkofskʲɪj]; 23 ജൂലൈ 1855 – 9 ജനുവരി 1921). Kazan -നു ചുറ്റും പ്രധാന പ്രവൃത്തിമേഖലയായിരുന്ന ഇദ്ദേഹത്തിന്റെ ലിച്ചനുകളിലുള്ള പ്രഠനങ്ങൾ symbiogenesis എന്ന തത്ത്വം – അതായത് യൂകാര്യോട്ടുകളുടെ വലിപ്പമേറിയ ഗഹനമായ കോശങ്ങൾ ഗഹനത കുറഞ്ഞവയുമായുള്ള സഹവർത്തിത്ത ബന്ധങ്ങളിൽ കൂടിയാണ് ഉരുത്തിരിഞ്ഞത് എന്ന തത്ത്വം - അവതരിപ്പിക്കാൻ പ്രേരകമായി. 1910 -ലെ തന്റെ റഷ്യൻ ഗ്രന്ഥമായ ദ തിയറി ഓഫ് റ്റു പ്ലാസംസ അസ് ദ ബേസിസ് ഒഫ് സിംബയോജെനെസിസ്, എ ന്യൂ സ്റ്റഡി ഒർ ദ ഒരിജിൻസ് ഒഫ് ഒർഗാനിസംസ്(The Theory of Two Plasms as the Basis of Symbiogenesis, a New Study or the Origins of Organisms) എന്നതിലാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്.[2] ഇക്കാര്യം അദ്ദേഹത്തിന്റെ 1905 -ലെ ഗ്രന്ഥമായ The nature and origins of chromatophores in the plant kingdom എന്നതിലും പരാമർശിച്ചുകാണുന്നുണ്ട്.[3]
മിരിഷ്ക്. എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[4]
കുറിപ്പുകൾ
↑His first name is transliterated variously as Konstantin or Constantin. His patronymic is transliterated as Sergeevich, Sergivich, Sergeevič, Sergejewitsch, or Sergejewicz. His surname is transliterated as Mereschkowski, Merezhkovsky, Merezjkovski, Mérejkovski, Mereschcowsky, Mereschkovsky, Merezhkowski, and Merežkovskij.
↑Mereschkowsky, Konstantin (1910). "Theorie der zwei Plasmaarten als Grundlage der Symbiogenesis, einer neuen Lehre von der Ent‐stehung der Organismen". Biol Centralbl. 30: 353–367.
↑Mereschkowski C (1905). "Über Natur und Ursprung der Chromatophoren im Pflanzenreiche". Biol Centralbl. 25: 593–604.