Share to: share facebook share twitter share wa share telegram print page

കോൺടാരിനി മഡോണ

Contarini Madonna
കലാകാരൻGiovanni Bellini
വർഷംc. 1475-1480
MediumOil on panel
അളവുകൾ78 cm × 256 cm (31 ഇഞ്ച് × 101 ഇഞ്ച്)
സ്ഥാനംAccademia, Venice

ജിയോവന്നി ബെല്ലിനി 1475-1480 നും ഇടയിൽ വരച്ച ഒരു പാനൽ ചിത്രമാണ് കോൺടാരിനി മഡോണ.(Italian: Madonna Contarini). വെനീസിലെ ഡെൽ അക്കാദമിയ ഗാലറിയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. കുഞ്ഞിനെ പാരപറ്റിൽ നിർത്തികൊണ്ട് ഇരിക്കുന്ന കന്യാമറിയത്തിന്റെ പിന്നിലുള്ള പശ്ചാത്തലത്തിൽ മലനിരകളുള്ള ഭൂപ്രകൃതിയും ഗോപുരങ്ങളുള്ള ഒരു നഗരവും ബെല്ലിനി ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.

ഉറവിടങ്ങൾ

  • Olivari, Mariolina (2007). "Giovanni Bellini". Pittori del Rinascimento. Florence: Scala.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya