കോളോ (അഗ്നിപർവ്വതം)
ഇന്തോനേഷ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ട്രാറ്റോഅഗ്നിപർവ്വതമാണ് കോളോ (Colo). സുലവേസിയിലെ വടക്കൻ മേഖലയിലെ ടോമിനി ഉൾക്കടലിൽ ഈ അഗ്നിപർവ്വതം യുന-യുന എന്ന ഒരു ദ്വീപ് സൃഷ്ടിക്കുന്നു.ഈ അഗ്നി പർവ്വതം വളരെ വിശാലമാണ്, എന്നാൽ ഇതിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്നും 507 മീറ്റർ (1,663 ft) മാത്രമാണ്. ഈ അഗ്നിപർവ്വതത്തിൽ മൂന്ന് തവണ മാത്രമാണ് സ്ഫോടനം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ രണ്ടു സ്ഫോടനങ്ങൾ നാശനഷ്ടങ്ങൾ ഉണ്ടാക്കും വിധമായിരുന്നു.[1] 1898 ലെ സ്ഫോടനംഅഗ്നിപർവ്വത സ്ഫോടകതീവ്രതാസൂചിക യിൽ മൂന്ന് രേഖപ്പടുത്തിയ വൻ സ്ഫോടനമായിരുന്നു ഇത്. സ്ഫോടനസമയത്ത് ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിരുന്നു. വസ്തുക്കൾക്ക് നാശനഷ്ടം ഉണ്ടായി.[2] 1983 ലെ സ്ഫോടനംമാരകമായ ഈ സ്ഫോടനം അഗ്നിപർവ്വത സ്ഫോടകതീവ്രതാസൂചികയിൽ 4 രേഖപ്പെടുത്തി. സ്ഫോടനസമയത്ത് ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല. പക്ഷെ വസ്തുക്കൾക്ക് നാശനഷ്ടം ഉണ്ടായി.[2]
അവലംബം
|