കൈ ദ്വീപുകൾ
![]() ഇന്തോനേഷ്യയിലെ മളുക്കു പ്രവിശ്യയിലെ മാലുക്കു ദ്വീപുകളിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ദ്വീപസമൂഹമാണ് കൈ ദ്വീപുകൾ (കെയി ദ്വീപുകൾ).[1][2]പതിനാറാം നൂറ്റാണ്ടിലെ തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിരുന്ന ജാതിക്ക, മേസ്, ഗ്രാമ്പ് മുതലായ പ്രാദേശികമായ പ്രത്യേക സസ്യങ്ങൾ നിറഞ്ഞ മലക്കസ് സ്പൈസ് ദ്വീപുകൾ എന്നറിയപ്പെടുന്നു.[3] യഥാർത്ഥത്തിൽ മെലനേഷ്യക്കാരാണ് എങ്കിലും [4] 17 നൂറ്റാണ്ടിൽ പല ദ്വീപുവാസികളും പ്രത്യേകിച്ച് ബാന്ദ ദ്വീപുനിവാസികൾ സുഗന്ധവ്യഞ്ജന യുദ്ധത്തിൽ തുടച്ചുനീക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർക്ക് കീഴിലായിരുന്ന ഓസ്ട്രോണിയൻ കുടിയേറ്റത്തിന്റെ രണ്ടാം വരവ്, ഇന്തോനേഷ്യൻ കാലഘട്ടത്തിൽ തുടർന്നു. ഭൂമിശാസ്ത്രംഇന്തോനേഷ്യൻ ദ്വീപുകളുടെ കൂട്ടമായ വാലാസിയയുടെ ഭാഗമാണ് കൈ ദ്വീപുകൾ. ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളെ ഏഷ്യൻ-ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ വൻകരത്തട്ടുകൾ ആഴത്തിലുള്ള ജലത്താൽ വേർതിരിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവ ഏതെങ്കിലും ഒരു ഭൂഖണ്ഡമായും ഒരിക്കലും യോജിച്ചിട്ടില്ല. ഇതിൻറെ ഫലമായി, കൈ ദ്വീപുകളിൽ കുറച്ച് സസ്തനികൾ മാത്രമേ തദ്ദേശീയമായിട്ടുള്ളൂ. ബാൻഡാ ദ്വീപുകളുടെ ഒരു ഭാഗം ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളാണ്. കൈ ബേസാർ പ്രത്യേകിച്ച് പർവ്വതവും ഇടതൂർന്ന വനങ്ങൾ നിറഞ്ഞതുമായ പ്രദേശമാണ്. കൈ ദ്വീപുകളിലെ ബീച്ചുകൾ മനോഹാരിതയ്ക്ക് പ്രശസ്തമാണ്. പാസിർ പഞ്ജാങ്ങ് ശ്രദ്ധേയമാണ്.[5] ഈ ദ്വീപിലെ നിവാസികളെ നൂഹ് ഇവാവ് (ഇവാവ് ഐലൻഡ്സ്) അല്ലെങ്കിൽ താനത് ഇവാവ് (ഇവാവ് ലാൻഡ്) എന്നു വിളിക്കുന്നു. എന്നാൽ അയൽ ദ്വീപുകളിൽ നിന്നുള്ളവരെ കൈ എന്നറിയപ്പെടുന്നു. ന്യൂ ഗിനിയയയിലെ ബേർഡ്സ് ഹെഡ് പെനിൻസുലയുടെ തെക്ക് ഭാഗമായ ബാൻഡാ തീരത്താണ് പടിഞ്ഞാറ് അരു ദ്വീപും, വടക്കുകിഴക്ക് തനിമ്പാർ .ദ്വീപും സ്ഥിതിചെയ്യുന്നത്. കൈ ദ്വീപുകൾ നിരവധി ദ്വീപുകളാൽ നിർമ്മിതമാണ്, അവയിൽ ചിലതാണ്:
കൈ ഐലന്റ്സിന്റെ മൊത്തം വിസ്തീർണ്ണം 1,286.2 കിമീ 2 (496.6 ചതുരശ്ര മൈൽ ആണ്). 2010 ലെ സെൻസസിൽ 154,524 ജനസംഖ്യയുമുണ്ട്. [6] ഏറ്റവും പുതിയ ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരിയിൽ കണക്കാക്കിയത്) ജനസംഖ്യ172,126 ആയിരുന്നു. കാലാവസ്ഥഭൂമധ്യരേഖയോടടുത്ത് ഉഷ്ണമേഖലാ പ്രദേശത്താണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും കാലാവസ്ഥയിൽ നേരിയ മാറ്റം ഇവിടെ സംഭവിക്കുന്നില്ല. വർഷം തോറും ഏതാണ്ട് 30 ഡിഗ്രി സെൽഷ്യസ് ആണ് താപനില. കുറഞ്ഞ താപനില 18 ° C (64 ° F) വരെ എത്താറുണ്ട്. ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് മഴക്കാലം. സംസ്കാരംചരിത്രം ബാലിയിൽ നിന്ന് വന്ന സമകാലിക കൈദ്വീപുകളിലെ പൂർവ്വികർ പടിഞ്ഞാറൻ ദ്വീപ്സമൂഹത്തിൽനിന്ന് മജപഹിത് [7][8]സാമ്രാജ്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി എത്തിയവരാണ്. കൈ കെസിൽ അല്ലെങ്കിൽ നൂഹ് റോയ ദ്വീപിലെ ഒഹോയി-ഇവുർ (ആദ്യ രാജ എവാബ്: രാജ ഓഹോ-ഇവർ = രാജ ടാബ്റ്റട്ട്) ഗ്രാമത്തിലാണ് ബാലിനീസ് രാജകുടുംബവും അവരുടെ സൈന്യവും എത്തിച്ചേർന്നത്. അവർ ഗ്രാമത്തിൽ പ്രാദേശിക താമസക്കാരായി താമസിച്ചു. തത്ഫലമായി, ഒഹോയി-ഇവുർ ഒരു ഭരണകേന്ദ്രമായി മാറി. പ്രാദേശിക നിയമം (ലാർവുൽ എൻഗാബാൽ) - റെഡ് ബ്ലഡ്, ബാലിനീസ് സ്പീയർ എന്നിവ രാജകുമാരി ഡി സക്മാസ് മുൻകൈയെടുത്ത് വികസിപ്പിച്ചെടുത്തതാണ്. ഭാഷകൾകൈ ഐലൻഡുകളിലെ ഔദ്യോഗിക ഭാഷ ഇന്തോനേഷ്യൻ ഭാഷയാണ്.[9] പ്രദേശങ്ങൾക്കിടയിൽ പ്രാദേശിക ഭാഷകൾ നിലവിലുണ്ട്. കൃഷികൈ കേസിൽ മണ്ണ് ഗുണമേന്മ കുറഞ്ഞതാണ്. കരിച്ചു കൃഷിയിറക്കൽ രീതിയാണ് ഇവിടെ തുടരുന്നത്. ട്രെപാംഗിനു ചുറ്റിലും മീൻ പിടിക്കുന്നു. കൈ കേസിൽ മുത്ത് കൃഷി ചെയ്ത് വിളവെടുക്കുന്നു. ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾ
|