കേരളത്തിന്റെ അമ്പത്തി എട്ടാമത് സ്കൂൾ കലോത്സവം 2018 ജനുവരി ആറു മുതൽ ജനുവരി പത്ത് വരെ തൃശൂരിൽ നടന്നു. [1] മുഖ്യമന്ത്രിക്ക് എത്താൻ കഴിയാത്തത മൂലം പ്രധാന വേദിയിൽ ജനുവരി ആറിനു രാവിലെ ബഹുമാനപെട്ട സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവറുകളാണ് ഉദ്ഘാടനം നിർവഹിച്ചത്. പതിനാലോളം കേരളിയ കലാരൂപങ്ങൾ പ്രധാന വേദിയിൽ മാറ്റുരച്ചു. ഈ വർഷം മുതൽ ഏഴുദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമായി ചുരുക്കി.[2] ഇത് ഒൻപതാമത്തെ തവണയാണ് തൃശൂർ ജില്ലയിൽ കലോത്സവം അരങ്ങേറുന്നത്. 232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 895 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 893 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 875 പോയിൻറോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 865 പോയിന്റിൽ നാലാം സ്ഥാനമുറപ്പിച്ചു. 1959ലെ ചിറ്റൂർ കലോത്സവത്തിലൂടെയാണ് കോഴിക്കോട് കിരീട നേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1991, 92, 93 വർഷങ്ങളിൽ തുടർച്ചയായ മൂന്ന് വർഷം കിരീടം കൊഴികൊടിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. തുടർന്ന് 12ആം വർഷമാണ് കൊഴികോട് ജില്ലയിൽ കലോത്സവ കിരീടം എത്തുന്നത്.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുതൽ കഥകളി, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയിൽ മത്സരം പൊതുവിഭാഗത്തിലാക്കി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും നിശ്ചിത തുക സാംസ്കാരിക സ്കോളർഷിപ്പായി നൽകും. ഗാനമേള എന്ന ഇനത്തിനു പകരമായി സംഘഗാനം എന്ന ഇനം പുതുതായി ഉൾപ്പെടുത്തി. ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിൽ കവിതാരചന മത്സരയിനവും പുതുതായി ഉൾപ്പെടുത്തി. [3] ആദ്യ ദിവസം നടകെണ്ടിയിരുന്ന വിളംബര ഘോഷയാത്ര വളരെ ലാളിത്യത്തോട് കൂടിയാണ് സംഘാടകർ നടത്തിയത്.
അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സിഗ്നേച്ചർ ഫിലിം പ്രകാശനം തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്നു.[4] കാർഷിക മന്ത്രി വി.എസ്. സുനിൽകുമാർ ആണ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്. 10 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
ഹൈസ്കൂൾ ജനറൽ, ഹയർ സെക്കന്ററി ജനറൽ, ഹൈസ്കൂൾ അറബിക്, ഹയർ സെക്കന്ററി ജനറൽ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മത്സരഫലങ്ങൾ ഉടൻ തന്നെ അറിയാൻ ഐ. ടി. @ സ്കൂൾ പ്രൊജക്റ്റിൻറെ അഭിമുഖ്യത്തിൽ ഓൺലൈൻ വഴി സൈറ്റുകൾ അപ്പുകൾ എന്നിവ നില നിന്നിരുന്നു. ഇരുപത്തിനാലു സ്റ്റേജുകളാണ് കലോത്സവ നഗരിയിൽ നിർമിച്ചിരുന്നത്. സ്വരാജ് റൌണ്ടിന് ചുറ്റും കേരളത്തിലെ തനതു വൃക്ഷങ്ങളുടെ പേരുകളിലായിട്ടാണ് വേദികൾ അറിയപ്പെട്ടിരുന്നത്. തീർത്തും ഹരിതാഭമായിട്ടാണ് കലോത്സവം നടത്തപ്പെടുന്നത്. പ്രധാന വേദിയുടെ അടുത്ത എക്സിബിഷനും മറ്റും സംഘാടകർ സംഘടിപ്പിച്ചിരുന്നു. സുരക്ഷിതമായ അന്തരീക്ഷതിനായി വിദ്യാർത്ഥി - പോലീസ് കാഡറ്റുകളെ നിയിമിച്ചിരുന്നു. വനിതാ പോലീസിനെയും സംരക്ഷണ ചുമതല നൽകിയിരുന്നു. ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് അടുത്തവർഷത്തെ കലോത്സവ വേദി പ്രഖ്യാപിച്ചത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മത്സരയിനങ്ങൾ രണ്ടായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.
തൃശൂർ സ്വരാജ് റൗണ്ടിലും പരിസരങ്ങളിലുമായി 24 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദികൾക്കും കേരളത്തിലെ പ്രധാന വൃക്ഷങ്ങളുടെ പേരാണു നൽകിയിരുന്നത്. പ്രധാന വേദിക്ക് എഴുത്തുകാരി മാധവികുട്ടിക്ക് പ്രിയമേറിയ നീർമാതളം എന്ന പേരാണ് നൽകിയത്.