Share to: share facebook share twitter share wa share telegram print page

കെ.പി.എ.സി. രാജേന്ദ്രൻ

കെപിഎസി രാജേന്ദ്രൻ

നാടക - സീരിയൽ അഭിനേതാവായിരുന്നു കെ.പി.എ.സി. രാജേന്ദ്രൻ (മരണം : 31 ജൂലൈ 2025). 50 വർഷത്തോളം പ്രൊഫഷണൽ നാടകരംഗത്ത് പ്രവർത്തിച്ചു. വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തു. കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിൽ പരമുപിള്ളയായി ഏറ്റവും കൂടുതൽ വേദികളിൽ വേഷമിട്ടു. സംസ്ഥാന സർക്കാരിന്റെ ഗുരുപൂജ പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ

ഇടുക്കി സ്വദേശിയായ രാജേന്ദ്രൻ 1971 ൽ കോട്ടയം തിങ്കൾ തീയറ്റേഴ്സിന്റെ തങ്ക ഭസ്മം' നാടകത്തിൽ ഗായകനായി അഭിനയിച്ചാണ് അരങ്ങത്തേക്ക് വന്നത്. കെ.പി.എ.സി, സൂര്യസോമ, ചങ്ങനാശേരി ഗീഥാ ആർട്ട്സ് ക്ലബ് തുടങ്ങിയ സമിതികളുടെ നാടകങ്ങളിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കെ.പി.എ.സി. ലീല, എസ്.പി. പിള്ള, തോപ്പിൽ കൃഷ്ണപിള്ള, അടൂർ ഭവാനി, അടൂർ പങ്കജം, തിലകൻ, അച്ചൻ കുഞ്ഞ്, എം.എസ്. വാര്യർ തുടങ്ങി മലയാളനാടകവേദിയിലെ പ്രഗത്ഭരായ അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചു.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 2025 ൽ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിലെ അവതരണത്തിൽ പരമു പിള്ളയായി രാജേന്ദ്രൻ

1983 ൽ കെപിഎസിയിൽ എത്തി. തോപ്പിൽ ഭാസി എഴുതി സംവിധാനം ചെയ്ത 'സൂക്ഷിക്കുക ഇടതുവശം പോകുക' എന്ന നാടകത്തിലെ നായക കഥാപാത്രമായ തൊഴിലാളിയുടെ വേഷം രാജേന്ദ്രന്റെ കൈയിൽ ഭദ്രമായിരുന്നു. തുടർന്ന് മൂലധനം, വിഷസർപ്പത്തിന് വിളക്കുവയ്ക്കരുത്, മുക്കുവനും ഭൂതവും, ഭഗ്നഭവനം, സൂത്രധാരൻ, ജീവപര്യന്തം, പെൻഡുലം, നാൽക്കവല, താളതരംഗം, സർവേക്കല്ല്, തുലാഭാരം, മുടിയനായ പുത്രൻ, അശ്വമേധം, അധിനിവേശം, ദ്രാവിഡ വൃത്തം, നീലക്കുയിൽ തുടങ്ങിയവയിൽ വേഷമിട്ടു. ചങ്ങനാശ്ശേരി അണിയറയുടെ അണ്ണാറക്കണ്ണനും തന്നാലായത്. സപര്യയുടെ സ്വപ്നങ്ങൾ സാക്ഷി എന്നീ നാടകങ്ങളിലും അഭിനയിച്ചു. തോപ്പിൽ ഭാസിയുടെ സംവിധാന സഹായിയായും പ്രവർത്തിച്ചു. കെപിഎസിയുടെ ആദ്യകാല നാടകങ്ങളിൽ അഭിനയിക്കാനെത്തുന്നവരെ പരിശീലിപ്പിക്കുന്നതും സംവിധാനം നിർവഹിക്കുന്നതും രാജേന്ദ്രനായിരുന്നു. കെ.പി.എ.സി കൺവീനറായും ദീർഘ കാലം പ്രവർത്തിച്ചു. സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. ഉപ്പും മുളകും പരമ്പരയിലെ പടവലം കുട്ടൻപിള്ളയെന്ന കഥാപാത്രം ശ്രദ്ധേയമായി. കായംകുളം മുരുക്കുംമൂട്ടിൽ വാടകവീട്ടിലായിരുന്നു താമസം.

ഭാര്യ: സൂര്യ. മക്കൾ: അനൂപ്, അരുൺ.

നാടകങ്ങൾ

കെപിഎസി രാജേന്ദ്രൻ
  • നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പരമുപിള്ള
  • നക്ഷത്ര ബംഗ്ലാവ് (നെൽസൺ ഫെർണാണ്ടസ് എഴുതി സംവിധാനം ചെയ്ത് ചങ്ങനാശ്ശേരി നളന്ദ തീയറ്റേഴ്സ് അവതരിപ്പിച്ചു)
  • സൂര്യസോമ അവതരിപ്പിച്ച എസ്.എൽ. പുരത്തിന്റെ യുദ്ധം
  • കാലവർഷം
  • പി.ജെ. ആന്റണിയുടെ സംവിധാനത്തിൻ കീഴിൽ രശ്മി തീയറ്റേഴ്സിന്റെ കാള രാത്രി
  • രാമരാജ്യം (രശ്മി തീയറ്റേഴ്സ്)

പുരസ്കാരങ്ങൾ

  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം

അവലംബം

  1. https://www.deshabhimani.com/epaper/newspaper/alappuzha/2025-08-01?page=14&type=fullview
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya