കെ.പി. ഉണ്ണികൃഷ്ണൻ
1971 മുതൽ 1996 വരെ 25 വർഷം വടകരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് കെ.പി.ഉണ്ണികൃഷ്ണൻ (ജനനം: 20 സെപ്റ്റംബർ 1936)[2][3] ജീവിതരേഖഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായി 1936 സെപ്റ്റംബർ 20 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് കെ.പി. ഉണ്ണിക്കൃഷ്ണൻ ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിൽനിന്ന് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി[1]. രാഷ്ട്രീയ ജീവിതംസ്കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി വിട്ട് 1960-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ ഉണ്ണികൃഷ്ണൻ 1962 മുതൽ എ.ഐ.സി.സി. അംഗമാണ്. ഒരു പത്രപ്രവർത്തകനും ജേർണലിസ്റ്റുമായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വടകരയിൽ ആദ്യമായി മത്സരിച്ചു ജയിച്ചു. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. 1971, 1977 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 1980, 1984, 1989, 1991 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായും മത്സരിച്ചു ജയിച്ചു. 1980-ൽ കോൺഗ്രസ് (ഐ) ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി കോൺഗ്രസ് (യു) ടിക്കറ്റിൽ ലോക്സഭാംഗമായി. 1978-ൽ കോൺഗ്രസ് പാർട്ടി വിട്ട ഉണ്ണികൃഷ്ണൻ 1995-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. 1996-ൽ എഴാം തവണയും വടകരയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സി പി എമ്മിലെ ഒ.ഭരതനോട് പരാജയപ്പെട്ടു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ഇപ്പോൾ കോഴിക്കോടുള്ള വീട്ടിൽ വിശ്രമജീവിതത്തിലാണ്. പ്രധാന പദവികളിൽ
സ്വകാര്യ ജീവിതം
തിരഞ്ഞെടുപ്പുകൾ
അവലംബം
|