കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും ചെങ്ങന്നൂർ നിയമസംഭാംഗവും ആയിരുന്നു കെ.കെ. രാമചന്ദ്രൻ നായർ (1952 ഡിസംബർ 1- 2018 ജനുവരി 14).
1952 ഡിസംബർ ഒന്നിന് ചെങ്ങന്നൂർ ആല ഭാസ്കരവിലാസത്തിൽ കരുണാകരൻ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ചു. കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് അന്തരിച്ചു. പന്തളം എൻ.എസ്.എസ്. കോളേജിലും തിരുവനന്തപുരം ലൊ കോളേജിലുമായി ഉപരിപഠനം.
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്ത് എത്തിചേർന്ന രാമചന്ദ്രൻ നായർ കലാസാംസ്കാരിക രംഗത്തും പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ പാണ്ഡിത്യം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ സർഗ്ഗവേദിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്. [1] 2016-ൽ ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രൻ നായർ നാശോന്മുഖമായിക്കിടന്ന വരട്ടാർ എന്ന ചെറുനദിക്ക് പുനർജന്മം നൽകി ശ്രദ്ധേയനായിരുന്നു.
ഭാര്യ - പൊന്നുമണി