Share to: share facebook share twitter share wa share telegram print page

കെ.എൻ. ഗണേശ്

കെ.എൻ. ഗണേശ്
കൃഷ്ണ എൻ. ഗണേശ്
കെ.എൻ. ഗണേശ്
ജനനം1954 സെപ്റ്റംബർ 5
പെരുമ്പാവൂർ,
എറണാകുളം ജില്ല
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപകൻ
അറിയപ്പെടുന്നത്ചരിത്രകാരൻ

പ്രമുഖ മലയാളി ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമാണ് ഡോ.കെ.എൻ. ഗണേശ്. 2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ രചനക്കുള്ള പുരസ്കാരം ലഭിച്ചു.[1] 1990 ൽ പുറത്തിറങ്ങിയ കേരളത്തിന്റെ ഇന്നലെകൾ എന്ന അദ്ദേഹത്തിന്റെ കൃതി ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ ചരിത്രത്തിലും, വംശചരിത്രത്തിലും കേന്ദ്രീകരിച്ചുള്ള ചരിത്ര വ്യാഖ്യാനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായി കേരളത്തിന്റെ അതുവരെയുള്ള സാമൂഹിക ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു ഈ ഗ്രന്ഥം.മലയാളിയുടെ ദേശാകാലങ്ങൾ എന്ന അദ്ദേഹത്തിന്റെ രചന മലയാളിയുടെ ചരിത്രത്തെ പുനർനിർമ്മിക്കുന്നതിൽ തികച്ചും നവീനമായൊരു സമീപനം ഉൾകൊള്ളുന്ന രചനയാണ്. ശിലാലിഖിതങ്ങൾ ഉൾപ്പടെയുള്ള പരമ്പരാഗത ചരിത്ര സ്രോതസുകൾക്ക് പകരം വാമൊഴിവഴക്കങ്ങളെയും, സാമൂഹിക ജീവിതത്തിലെ വിവിധ സൂചകങ്ങളെയും, ശേഷിപ്പുകളെയും ആശ്രയിച്ചാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. ഇത്തരമൊരു ചരിത്രരചന കേരളീയ ചരിത്രപഠനങ്ങളിൽ ഒരു അപൂർവതയാണെന്ന് തന്നെ പറയാം.

ജീവിതരേഖ

1954ൽ ജനനം. ആലുവ, എറണാകുളം, മദ്രാസ്, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്നും പ്രമുഖ ചരിത്രകാരി ആർ. ചമ്പകലക്ഷ്മിയുടെ കീഴിൽ മധ്യകാല കേരള ചരിത്രത്തിൽ ഗവേഷണം പൂർത്തിയാക്കി പി.എച്ച്.ഡി. നേടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്രവിഭാഗത്തിൽ പ്രൊഫസറായി വിരമിച്ചു. 1989 ൽ കേരള ഗസറ്റിയേഴ്സ് എഡിറ്ററായിരുന്നു. കേരള വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിച്ചു. 2005-07ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ്.

കൃതികൾ

  • കേരളത്തിന്റെ ഇന്നലെകൾ
  • പ്രകൃതിയും മനുഷ്യനും
  • കുഞ്ചൻ നമ്പ്യാർ - വാക്കും സമൂഹവും
  • തഥാഗതൻ - ബുദ്ധന്റെ സഞ്ചാര വഴികൾ
  • കേരള സമൂഹം - ഇന്ന്, നാളെ
  • കേരള സമൂഹപഠനങ്ങൾ
  • മലയാളിയുടെ ദേശകാലങ്ങൾ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya