കെ.എ. മുഹമ്മദ് മാനി |
---|
 കെ.എ. മുഹമ്മദ് മാനി |
ജനനം | (1935-05-27)മേയ് 27, 1935
|
---|
മരണം | (1997-09-19)സെപ്റ്റംബർ 19, 1997
|
---|
ദേശീയത | ഇന്ത്യൻ |
---|
തൊഴിൽ | മലയാള കഥാകൃത്തും നാടകകൃത്തും |
---|
ജീവിതപങ്കാളി | ഖദീജ പി.എം |
---|
മലയാള കഥാകൃത്തും നാടകകൃത്തും ചലച്ചിത്ര പ്രവർത്തകനുമായിരുന്നു കെ.എ. മുഹമ്മദ് മാനി( 27 മേയ് 193519 സെപ്റ്റംബർ 1997).[1] മാനി മുഹമ്മദ് എന്നും അറിയപ്പെട്ടിരുന്നു. മികച്ച നാടകകൃത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ഗീഥ യ്ക്കു വേണ്ടി കാട്ടുത്തീ എന്ന നാടകം രചിച്ചു. [2]മലയാളചലച്ചിത്രരംഗത്ത് കഥ,തിരക്കഥ, സംഭാഷണം എന്നിവ എഴുതി പ്രശസ്തനായ ഒരു വ്യക്തിയാണ് മാനിമുഹമ്മദ്. 1978ൽ എം.കൃഷ്ണൻ നായർസംവിധാനം ചെയ്ത ഇതാണെന്റെ വഴി എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും എഴൂതിക്കൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനം 1982 വരെ നീണ്ടു.[3] ഭരതൻ സംവിധാനം ചെയ്ത പാളങ്ങൾ എന്ന ചിത്രത്തിന്റെ കഥ ആണ് അദ്ദേഹം അവസാനം എഴുതിയത്.
[4]
ജീവിതരേഖ
തൃശൂർ വടക്കാഞ്ചേരിയിൽ ജനിച്ചു. പിതാവ് അബൂബക്കർ എ കിണറാമാക്കൽ, മാതാവ് അയിഷക്കുട്ടി എൻ.പി. ബിരുദ പഠനത്തിനു ശേഷം പത്ര പ്രവർത്തകനായി ജോലി ചെയ്തു. ഇടക്കാലത്ത് ഹോട്ടൽ മാനേജരായും ബുക്ക് സ്റ്റാൾ മാനേജരായും പ്രവർത്തിച്ചു. ചങ്ങനാശ്ശേരി ഗീഥ, ആറ്റിങ്ങൽ ദേശാഭിമാനി, കോഴിക്കോട് സംഗമം തുടങ്ങിയ പ്രമുഖ നാടക സമിതികളിൽ പ്രവർത്തിച്ചു. മാനി മുഹമ്മദിന്റെ പൊന്നു സൂചി എന്ന നാടകത്തിൽ പത്തുവയസ്സുള്ള ഹൈദരാലി പാടിയിരുന്നു. [5]പിന്നീട് അരങ്ങിലും സിനിമയിലും പ്രസിദ്ധരായ നിരവധി വടക്കാഞ്ചേരിക്കാർ രംഗത്തെത്തുന്നത് മാനി മുഹമ്മദിലൂടെയാണ്.
ചലച്ചിത്രപ്രവർത്തനം
നാടകങ്ങൾ
- കാട്ടുതീ
- ഭൂമിക
- ദുനിയാവിന്റെ ചിരി
- മോചനം നാളെ
- വഴിയമ്പലം
- മൂന്നു ഗോളങ്ങഅൾ
- ജലധാര
- കവചം
- പൊന്നു സൂചി
കൃതികൾ
- വിധിയുടെ ബലിയാടുകൾ (1967)
- കാട്ടുത്തീ (1969)[9]
- ഒരു പുതിയ ചിരി (കഥകൾ) (1969)
അവലംബം