Share to: share facebook share twitter share wa share telegram print page

കെ. സുകുമാരൻ


കെ. സുകുമാരൻ
ജനനംജനുവരി 8 1903
മരണംസെപ്റ്റംബർ 18 1981
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്കേരളകൗമുദി പത്രാധിപർ
ജീവിതപങ്കാളിമാധവി
കുട്ടികൾഎം.എസ്. മണി, എം.എസ് രവി, എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ

കേരളകൗമുദി പത്രത്തിന്റെ മുൻ പത്രാധിപരും പ്രമുഖ പത്രപ്രവർത്തകനും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ അധ്യക്ഷനുമായിരുന്നു പത്രാധിപർ സുകുമാരൻ എന്നറിയപ്പെട്ട കെ.സുകുമാരൻ (8 ജനുവരി 1903 – 18 സെപ്റ്റംബർ 1981).

ജീവിതം

പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും ചിന്തകനുമായിരുന്ന സി.വി. കുഞ്ഞുരാമന്റെയും കുഞ്ഞിക്കവുന്റെയും മകനായി 1903 ജനുവരി 8-ന് കൊല്ലം ജില്ലയിലെ മയ്യനാട് ജനനം. സുകുമാരന്റെ സഹോദരൻ കെ.ദാമോദരൻ സർക്കാറിന്റെ വിവർത്തന തലവനും എഴുത്തുകാരനുമായിരുന്നു. സഹോദരിയായ വാസന്തിയെ വിവാഹം ചെയ്തത് തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന സി.കേശവനാണ്. സുകുമാരന്റെ ഭാര്യ മാധവി. നാലു ആൺ മക്കളാണിവർക്ക്. പരേതരായ എം.എസ്. മണി, എം.എസ് രവി, എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവരാണവർ. കേരളകൗമുദിയുടെ നടത്തിപ്പിൽ ഇവർ മുന്നണിയിലുണ്ടായിരുന്നു.

പത്രാധിപർ

പത്രാധിപർ സുകുമാരൻ എന്നാണ് സ്നേഹപൂർവം അദ്ദേഹം വിളിക്കപ്പെട്ടത്. സുകുമാരന്റെ പത്രാധിപത്യത്തിലാണ് കേരളകൗമുദി ഇന്നുള്ള നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. കുളത്തൂരിൽ വച്ച് അദ്ദേഹം നടത്തിയ പ്രസംഗം കുളത്തൂർ പ്രസംഗം എന്നപേരിൽ പ്രസിദ്ധമാണ്.

പുരസ്കാരം

കോട്ടയം കോടിമതയിലെ സ്മാരക പ്രതിമ

1973 ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya