കെ. സഹദേവൻ
1969ൽ പയ്യന്നൂരിലെ കാറമേലിൽ ജനനം. പരിസ്ഥിതി-ആണവ വിരുദ്ധ പ്രവർത്തകൻ. ആണവ നിലയങ്ങൾ ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളിൽ സജീവം[1]. ഇന്ത്യയിലെ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊർജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, വർഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളിൽ എഴുതുന്നു.[2] പുസ്തകങ്ങൾനഗരമാലിന്യം : പ്രശ്‌നങ്ങളും പരിഹാരങ്ങളും[3], ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (നാല് വാല്യം, വിവർത്തനം) (കറന്റ് ബുക്‌സ്, തൃശൂർ), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം (ട്രാൻസിഷൻ സ്റ്റഡീസ് പബ്ലിക്കേഷൻസ്)[4], ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്:വിദ്യാർത്ഥി പബ്ളിക്കേഷൻസ്, കോഴിക്കോട്. ഇൻറലിജൻസ് റിപ്പോർട്ട്2014 ൽ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് കുറക്കുന്നതിലുള്ള സർക്കാരേതര സംഘടനകളുടെ പങ്ക് സംബന്ധിച്ച് രഹസ്യഅന്വേഷ ഏജൻസികൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ജനകീയ സമര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും സാമൂഹിക പ്രവർത്തകരും ഉള്ളതായ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിൽ കേരളത്തിൽ നിന്നും ഉണ്ടായിരുന്നത് ആണവവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കെ.സഹദേവൻ ആയിരുന്നു.[5] ![]()
അവലംബം
http://www.ipsnews.net/2013/01/villagers-wail-against-nuclear-power/ http://www.mathrubhumi.com/kozhikode/malayalam-news/kozhikode-1.2632884 Archived 2018-03-03 at the Wayback Machine http://www.mathrubhumi.com/environment/feature/sardarsarovardamnarmadanarendramodi-1.2244390 Archived 2018-02-28 at the Wayback Machine |