Share to: share facebook share twitter share wa share telegram print page

കെ. ശ്രീധരൻ

ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)
കെ. ശ്രീധരൻ
ആറാം കേരള നിയമസഭാംഗം
മണ്ഡലംപൊന്നാനി
വ്യക്തിഗത വിവരങ്ങൾ
ജനനം(1939-09-15)സെപ്റ്റംബർ 15, 1939[1]
മരണം(2012-02-18)ഫെബ്രുവരി 18, 2012
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ആറാം കേരള നിയമ സഭയിലെ അംഗമായിരുന്നു കെ. ശ്രീധരൻ ( 15 സെപ്റ്റംബർ 1939 - 18 ഫെബ്രുവരി 2012[2]). പൊന്നാനി താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ശ്രീധരൻ അവസാനകാലത്ത് പാർട്ടിക്കനഭിമതനായി.

ജീവിതരേഖ

വെളിയങ്കോട് കരാട്ടേയിൽ കുടുംബത്തിൽ കൃഷ്ണൻ നായരുടെ മകനായി ജനിച്ച ശ്രീധരൻ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കെ.എസ്.വൈ.എഫിന്റ മലപ്പുറം ജില്ലാ സെക്രട്ടറി, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയംഗം, സി.പി.എം പൊന്നാനി താലൂക്ക് സെക്രട്ടറി, സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാക്കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1980ൽ പൊന്നാനി മണ്ഡലത്തിൽനിന്ന് പി.ടി. മോഹനകൃഷ്ണനെ തോല്പിച്ച് ആദ്യമായി കേരള നിയമ സഭയിലെത്തി.[1] 82ൽ വീണ്ടും പൊന്നാനിയിൽ മത്സരിച്ചെങ്കിലും എം.പി. ഗംഗാധരനോട് 93 വോട്ടിന് പരാജയപ്പെട്ടു.

കെ.എസ്.വൈ.എഫ് സ്ഥാപക നേതാക്കളായിരുന്ന എസ്.ആർ.പി, നരിക്കുട്ടി മോഹനൻ, പാട്യം ഗോപാലൻ, വി.വി. ദക്ഷിണാമൂർത്തി എന്നിവർക്കൊപ്പം ഒട്ടനവധി സമരങ്ങൾക്ക് നെടുനായകത്വം വഹിച്ചിട്ടുള്ള ശ്രീധരൻ ഇ.എം.എസ്, ഇ.കെ. നായനാർ, ഇ.കെ. ഇമ്പിച്ചിബാവ എന്നിവരുടെയെല്ലാം സഹയാത്രികനായിരുന്നു. എം.വി.ആർ, പാട്യം രാജൻ, പി.പി. വാസുദേവൻ, കെ. കുഞ്ഞിക്കണ്ണൻ എന്നിവർക്കൊപ്പം കൊൽക്കത്തയിൽ നടന്ന ഏഴാം സി.പി.എം പാർട്ടി കോൺഗ്രസ്സ് വരെ ഇദ്ദേഹം പങ്കെടുത്തിരുന്നു[3].

എന്നാൽ 2005ൽ പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്ന ആരോപണമുയർത്തി ദേശാഭിമാനി ലേഖകൻ മോഹൻദാസ്, ഇ. രാജഗോപാൽ, മുരളി എന്നിവർക്കൊപ്പം ശ്രീധരനെയും പുറത്താക്കി[3].

ഭാര്യ ധനലക്ഷ്മി. മക്കൾ പ്രിയ, അഡ്വ. പ്രീജ, പ്രജി.

അവലംബം

  1. 1.0 1.1 http://www.niyamasabha.org/codes/members/m647.htm
  2. "മുൻ എം.എൽ.എ. കെ. ശ്രീധരൻ അന്തരിച്ചു". Archived from the original on 2012-02-20. Retrieved 2012-02-18.
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-20. Retrieved 2012-02-18.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya