കെ. രാജൻ
പ്രമുഖ സി.പി.ഐ നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയുമാണ് കെ.രാജൻ[1]. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു.[2][3] പതിനാലാം കേരളനിയമസഭയിലെ ചീഫ് വിപ്പായിരുന്നു[4][5] ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് രണ്ടു തവണയും നിയമസഭാ സമാജികനായത്. ജീവിതരേഖഅന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് കെ. രാജൻ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. ഈ കാലഘട്ടത്തിലാണ് എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായിമാറി. എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എൽ.എ.യായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. [6] ഭാര്യ: അനുപമ തിരഞ്ഞെടുപ്പുകൾ2021 ൽ ഒല്ലൂർ മണ്ഡലത്തിൽ നിന്ന് 21506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാജൻ ജയിച്ചത്.
അവലംബം
|