കെ. യാസീൻ അഷ്റഫ്കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ് പ്രൊഫ. യാസീൻ അഷ്റഫ്.[1] ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗം അദ്ധ്യാപകനായി ദീർഘനാൾ സേവനമനുഷ്ഠിച്ച അദ്ദേഹം, കാലിക്കറ്റ് സർവകലാശാലയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം നേടിയിട്ടുണ്ട്. മാധ്യമം പത്രത്തിന്റെ അസോസിയേറ്റ് പത്രാധിപരും [2] മീഡിയ വൺ ചാനലിന്റെ ഡയറക്ടറുമാണ്[3]. ജീവിതരേഖ1951 സെപ്റ്റംബർ 15 ന് പെരിന്തൽമണ്ണയിൽ ജനനം. പിതാവ് കല്ലിങ്ങൽ അബ്ദു .[4] ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യാസീൻ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം, ശാസ്ത്രവിചാരം മാസിക എന്നിവയിൽ ജോലി ചെയ്തു.[4] മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതി വരുന്ന "മീഡിയാസ്കാൻ" ശ്രദ്ധേയമായ ഒരു മാധ്യമ വിശകലന പംക്തിയാണ്. ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് . ഡോ. കെ. അഹ്മദ് അൻവർ സഹോദരനാണ്. കൃതികൾവിവർത്തന കൃതികൾ ഉൾപ്പെടെ പല കൃതികളുടേയും രചയിതാവാണ്.
ചാനൽ അവതരണം
പുരസ്കാരം
അവലംബം
|