ലിംക ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടം നേടിയ മലയാളിയാണ് കെ. മോഹൻദാസ്. 2011ൽ ഹോബി-16 എന്ന ഇനം പായക്കപ്പലിൽ 29 ദിവസത്തിനുള്ളിൽ ചെന്നൈയിൽനിന്ന് ഒഡിഷയിലേക്ക് 1,500 കിലോമീറ്റർ സഞ്ചരിച്ചാണ് ലോകറെക്കോഡ് നേടിയത്.[1][2]
പാലക്കാട് ജില്ലയിലെ പുലാപ്പറ്റ കോണിക്കഴി കിഴക്കേച്ചോലവീട്ടിൽ കൃഷ്ണൻകുട്ടിയുടെയും പാർവതിയുടേയും മകനായി ജനിച്ചു. 2007 മുതൽ പായക്കപ്പലോട്ടത്തിൽ മികവ് പുലർത്തിയിരുന്നു. 2009 മുതൽ ഹൈദരാബാദ് ആർട്ടിലറി സെന്ററിൽ ഉദ്യോഗസ്ഥനായിരുന്നു.
2013 സെപ്റ്റംബർ മാസം നടക്കേണ്ട വിശാഖപട്ടണത്തുനിന്ന് ഗോവയിലേക്കുള്ള 3,500 കിലോമീറ്റർ പായക്കപ്പൽ യാത്രയ്ക്ക് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ പരിശീലനം നടത്തുന്നതിനിടെ ആ വർഷം ഓഗസ്റ്റ് 2-ന് മോഹൻദാസ് സഞ്ചരിച്ചിരുന്ന പായക്കപ്പൽ കാറ്റിൽ നിയന്ത്രണംവിട്ട് മറിയുകയും ബോട്ടിന്റെ പായ ബന്ധിക്കുന്ന ഇരുമ്പുദണ്ഡ് തലയ്ക്കടിച്ച് അദ്ദേഹം തടാകത്തിൽ മുങ്ങുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ സെക്കന്തരാബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് അദ്ദേഹം മരണമടഞ്ഞു.[1] മൃതദേഹം നാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
{{cite news}}
|accessdate=
|date=
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.