കെ. മോഹനൻ
ജീവിതരേഖആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി തൃക്കുന്നപ്പുഴയിൽ കലവറ കൃഷ്ണപിള്ളയുടെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു[1]. കേരള നിയമ സഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി അമ്മാവനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായി ചേർന്നു. ദീർഘകാലം നിയമസഭാ റിപ്പോർട്ടറായി പ്രവർത്തിച്ചു. തലസ്ഥാനി എന്ന പേരിൽ ശ്രദ്ധേയമായ ആക്ഷേപഹാസ്യ പരമ്പര കൈകാര്യം ചെയ്തിരുന്നു.[2] ഇ.എം.എസിന്റെ പേഴ്സണൽ അസിസ്റ്റന്റും ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി പ്രവർത്തിച്ചു. രണ്ടു തവണ കേരള പ്രസ് അക്കാദമി അധ്യക്ഷനായി.02 ജൂലൈ 1982 മുതൽ 01 ജൂലൈ 1988 വരെ രാജ്യസഭാംഗം ആയിരുന്നു.[3] പുരസ്കാരങ്ങൾ
അവലംബം
|