കെ. മഹാബല ഭണ്ഡാരി
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കന്നട ആക്റ്റിവിസ്റ്റും മുൻ നിയമസഭാംഗവുമായിരുന്നു കെ. മഹാബല ഭണ്ഡാരി (ജീവിതകാലം:16 ജൂൺ 1927 - 7 ജനുവരി 1978) എന്ന കലിഗേ മഹാബല ഭണ്ഡാരി[1]. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടും[2] മൂന്നും[3] കേരളനിയമസഭകളിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടും മൂന്നും നിയമസഭകളിൽ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. ആദ്യകാല ജീവിതംകാസർഗോഡിനു സമീപമുള്ള ഒരു ഗ്രാമത്തിൽ 1927 ജൂൺ 16നായിരുന്നു ജനനം, അച്ഛൻ സങ്കപ്പ ഭണ്ഡാരിയും അമ്മ ശങ്കരിയുമായിരുന്നു[4]. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരണപ്പെട്ടിരുന്നു. നീലേശ്വരത്തെ രാജാസ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർ പഠനം മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലാണ് നടത്തിയത്. മംഗലാപുരത്ത് താമസിച്ചു തന്നെ അലോഷ്യസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയതിനു ശേഷം ബെൽഗാമിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി. 1951 മുതൽ കാസർഗോടീലെ അറിയപ്പെടുന്ന ഒരു ക്രിമിനൽ വക്കീലായിരുന്നു ഇദ്ദേഹം[4]. കന്നട ആക്റ്റിവിസ്റ്റായിരുന്ന സുവാസിനി ഭണ്ഡാരിയാണ് ഭാര്യ[5]. രാഷ്ട്രീയത്തിൽഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡിനെ കേരളത്തിന്റെ ഭാഗമാക്കിയത്തിൽ പ്രതിഷേധിച്ച് കർണാടക പ്രതികരണ സമിതി എന്ന പേരിൽ ഒരു സംഘടന സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. കർണാടക പ്രതികരണ സമിതിയുടെ ആരംഭ മുതൽക്കെ അതിന്റെ ജനറാൽ സെക്രട്ടറിയായിരുന്നു. മഞ്ചേസ്വരം നിയമസഭാമണ്ഡലത്തിൽ നിന്ന് കർണാടക സമിതിയുടെ പിന്തുണയോടെ 1960, 1965, 1967കളിലെ തിരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം വിജയിച്ചു. ഇതിനു പുറമെ ഓൾ കർണ്ണാടക ബോർഡർ ഏരിയ ആക്ഷൻ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, നവചേതന പ്രകാസൻ ഓഫ് പേർഡലയുടെ ചെയർമാനുമായിരുന്നു. 1960-ൽ ഭണ്ഡാരി കമ്മ്യൂണിസ‌്റ്റ‌് പാർട്ടിയുടെ എം. രാമപ്പയെയും 1965ലും , 1967ലും സിപിഎമ്മിലെ എം. രാമണ്ണറൈയെയുമാണ് പരാജയപ്പെടുത്തിയത്[6]. സമാഗമ എന്ന ഒരു കന്നട നോവൽ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. 1978 ജനുവരി 7-ന് ഇദ്ദേഹം അന്തരിച്ചു[1]. അവലംബം
|