കെ. പ്രകാശം
ഒരു മലയാള സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്നു വിദ്വാൻ കെ. പ്രകാശം (22 ജൂൺ 1909 - 30 ഓഗസ്‌റ്റ് 1976). വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയിൽ പ്രശസ്തനാണ്. ജീവിതരേഖ1909 ജൂൺ 22ന് തൃശ്ശൂർ ജില്ലയിൽ കൂനത്ത് പാലാഴിയിൽ ജനിച്ചു. അച്‌ഛൻ കുട്ടാപ്പു, അമ്മ കുഞ്ഞിപ്പാറുവമ്മ. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം . 1935-ൽ മദ്രാസ് സർവകലാശാലയിൽനിന്ന് മലയാളം വിദ്വാൻ പരീക്ഷ പാസ്സായി. വിവിധ സ്കൂളുകളിൽ മലയാളം അധ്യാപകനായിരുന്നു. പതിനൊന്നു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. [1] മഹാഭാരതത്തിന്റെ ഗദ്യ പരിഭാഷ 1964 ൽ തുടങ്ങി 1968 ൽ ആദ്യ ഭാഗവും 1972 ൽ നാല്പതാം ഭാഗവും പ്രസിദ്ധീകരിച്ചു. നിരവധി കഥകളും കവിതകളും രചിച്ചിട്ടുണ്ട്. 1976 ഓഗസ്‌റ്റ് 30ന് വിദ്വാൻ കെ.പ്രകാശം ചരമമടഞ്ഞു. കൃതികൾകാവ്യസമാഹാരങ്ങൾ
വിവർത്തന കൃതികൾ
വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തനംമകൾ സത്യഭാമയുടെ അപകടമരണമേല്പിച്ച ദുഃഖത്തിൽ നിന്നുള്ള മുക്തിക്കായാണ് പ്രകാശം ഭാരതവിവർത്തനത്തിലേക്കു തിരിഞ്ഞത്. 400 പേജു വീതമുള്ള നാല്‌പത് വോള്യങ്ങളിൽ, മൊത്തം പതിനാറായിരം പുറങ്ങളിൽ ഒരു ബൃഹത്‌ഗ്രന്ഥം തയ്യാറാക്കാനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം . പരിഭാഷയ്ക്കു മൂന്നു വർഷവും പ്രസിദ്ധീകരണത്തിനു നാലുവർഷവുമെടുത്തു. 1965 ആരംഭിച്ച പരിഭാഷ 1968 ൽ പൂർത്തിയായി. ഒന്നാം വാല്യം 1968 സപ്തംബർ 23 ന് കോഴിക്കോട്ടുവെച്ചും നാല്പതാം വാല്യം 1973 ഏപ്രിലിൽ ഡൽഹിയിൽ വെച്ചും പ്രകാശനം ചെയ്തു. സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ ഒരു പ്രസിദ്ധീകരണ സമിതിയുണ്ടാക്കി, നാല്പതു വാല്യമായി പ്രസിദ്ധീകരിക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. ഒന്നാം വാല്യം പെരിങ്ങോട്ടുകരയിലെ ഒരു പ്രസിൽ അച്ചടിച്ചു. പിന്നീട് മഹാഭാരതം അച്ചടിക്കാനായി മാത്രം ഒരു പ്രസ് വാങ്ങി. ഭാരതസർക്കാരിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹായത്തോടെയായിരുന്നു ബാക്കി ഭാഗത്തിന്റെ അച്ചടി. [2] അവലംബം
|