ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജന പ്രതിനിധിയായിരുന്നു കെ. പുരുഷോത്തമൻ (21 ഡിസംബർ 1930 - 9 മേയ് 2014). കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനായും പ്രവർത്തിച്ചു. അഭിഭാഷകനായ ഇദ്ദേഹം സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. [1]
ഉദുമ തൊട്ടിയിൽ അധ്യാപകനായ എൻ സി കണ്ണൻ മാസ്റ്ററുടെയും തൊട്ടിയിലെ കുമ്പയുടെയും മൂത്ത മകനായി ജനിച്ചു. ഉദുമ അപ്പർപ്രൈമറി സ്കൂളിലും നീലേശ്വരം രാജാസ് ഹൈസ്കൂളിലും മംഗലാപുരം യൂനിവേഴ്സിറ്റിയിലുമായിരുന്നു പഠനം. മദ്രാസ് ലോ കോളജിൽ നിന്ന് എൽ.എൽ.ബി പാസായി. സബ്രജിസ്റ്റാറായി ജോയി ചെയ്തെങ്കിലും പിന്നീട് രാജി വച്ച് അഭിഭാഷകനായി. അടിയന്തരാവസ്ഥക്കാലത്ത് മൂന്നുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരനായി. തച്ചങ്ങാട്ടെ ഭൂസമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് എ.കെ.ജി.ക്കൊപ്പം ജയിലിലായി. വിലക്കയറ്റത്തിനെതിരെ നടന്ന തീവണ്ടിതടയൽ സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ മജിസ്ട്രേറ്റ് കോടതി ആറുമാസത്തെ തടവ് വിധിച്ചു. ഒട്ടേറെ കർഷക-കർഷകത്തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് പോലീസ് മർദനത്തിനിരയായി. [2]
{{cite web}}
|accessdate=