Share to: share facebook share twitter share wa share telegram print page

കെ. ഗുൽമുഹമ്മദ് ബാവ

കെ. ഗുൽമുഹമ്മദ് ബാവ
കെ. ഗുൽമുഹമ്മദ് ബാവ
ദേശീയതഇന്ത്യൻ
തൊഴിൽഖവാലി ഗായകൻ
അറിയപ്പെടുന്നത്ഖവാലി
കുട്ടികൾകെ.ജി. സത്താർ

മലബാറിലെ പ്രസിദ്ധനായ ഖവാലി ഗായകനായിരുന്നു കെ. ഗുൽമുഹമ്മദ് ബാവ . നിരവധി മാപ്പിളപ്പാട്ടുകളും സ്വാതന്ത്ര്യ സമര ഗീതങ്ങളും ആലപിച്ചു.

ജീവിതരേഖ

സംഗീതത്തിനുവേണ്ടി ഖാസി പദവിയൊഴിഞ്ഞ് പള്ളിയുടെ പടിയിറങ്ങി. മലയാളഭാഷയിൽ ആദ്യമായി പുറത്തുവന്ന ഗ്രാമഫോൺ റെക്കോർഡുകളിൽ ഒന്ന് ഗുൽ മുഹമ്മദ് സാഹിബിന്റേതായിരുന്നു. കൊളംബിയ, എച്ച്.എം.വി. ഗ്രാമഫോൺ കമ്പനികൾ ഗുൽമുഹമ്മദിനെക്കൊണ്ട് പാടിക്കാൻ മത്സരിച്ചു. രണ്ടാംലോകമഹായുദ്ധത്തോടെ അദ്ദേഹത്തിന്റെ റെക്കോഡിങ്ങുകളും സംഗീതസദസ്സുകളും കുറഞ്ഞു. ജാൻ മുഹമ്മദും ഗുൽ മുഹമ്മദും തമ്മിലുള്ള ഖവാലി മത്സരക്കസർത്തുകൾ പ്രശസ്തങ്ങളായിരുന്നു.[1] ഗുൽ മുഹമ്മദിന്റെ മകനാണ് മാപ്പിളപ്പാട്ട് ഗായകനായ കെ.ജി. സത്താർ. ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഗുൽമുഹമ്മദ് സോങ്സ് എന്ന പേരിൽ മകൻസത്താർ ആൽബമായി പുറത്തിറക്കിയിട്ടുണ്ട്.[2]

ആൽബങ്ങൾ

  • ഗുൽമുഹമ്മദ് സോങ്സ്

അവലംബം

  1. "മെഹ്ഫിൽ രാവുകൾ". www.mathrubhumi.com. Archived from the original on 2012-08-06. Retrieved 28 ജൂൺ 2015.
  2. "ഈ റംസാൻ നിലാവിനെ മറന്നോ?". www.mathrubhumi.com. Retrieved 28 ജൂൺ 2015.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya