2011 മുതൽ ഉദുമ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കെ. കുഞ്ഞിരാമൻ[1]. സി.പി.ഐ (എം) കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗമാണ്. ചന്തു മണിയാണിയുടെയും കുഞ്ഞമ്മയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ആലക്കോട് ജനിച്ചു. എസ്.എസ്.എൽ.സി വരെയാണ് ഔദ്യോഗിക വിദ്യാഭ്യാസം നേടിയത്. കർഷകനും സാമൂഹ്യപ്രവർത്തകനുമായ അദ്ദേഹത്തിന് കാൻഫെഡ് ഏർപ്പെടുത്തിയ, കാസർഗോഡ് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള അവാർഡ് 2014-ൽ ലഭിച്ചിട്ടുണ്ട്[2][3]