കെ. കാമരാജ് (1903-1975) ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ് മേക്കറാ'യിരുന്നു. വ്യക്തിശുദ്ധി, ആദർശശശുദ്ധി, തികഞ്ഞ ദേശീയമതേതരകാഴ്ചപ്പാട്, ആജീവനാന്തം അവിവാഹിതൻ, സ്ഥാനമാനങ്ങളോടുള്ള വിരക്തി, എന്നാൽ വളരെ കുശാഗ്രമായ ബുദ്ധിയും നയതന്ത്രജ്ഞതയും, തെളിഞ്ഞ വികസനകാഴ്ചപ്പാട്, സാധാരണക്കാരോട് ഉള്ള അനുകമ്പ എന്നിവകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ ആണ് ആ ആറടി രണ്ടിഞ്ചുകാരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ് ജവഹർലാൽ നെഹ്റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു.[1] തമിഴ്നാടിന്റെ സുവർണ്ണകാലമായിരുന്നു കാമരാജ് മുഖ്യമന്ത്രിയായ 9 വർഷക്കാലം. സൗജന്യവിദ്യാഭ്യാസം, സജന്യഉച്ചഭക്ഷണം, തുടങ്ങി അദ്ദേഹത്തിന്റെ ജനപക്ഷത്തുനിന്നുള്ള ഭരണപരിഷ്കാരങ്ങൾഭാരതത്തിനു മൊത്തം മാതൃകയായിരുന്നു. വലിയ അണക്കെട്ടുകൾ, കനാലുകൾ വ്യവസായശാലകൾ എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു.
1903 ജൂലൈ 15നു ജനിച്ചു. അച്ഛൻ കുമാരസ്വാമി നാടാർ.12 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം നിർത്തുകയും ഒരു കടയിൽ ജോലിക്കാരൻ ആവുകയും ചെയ്തു. 1920ൽ ആണ് ഗാന്ധിജിയെ ആദ്യമായിട്ട് കാണുന്നത്. അപ്പോൾത്തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
1930 ൽ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കാമരാജിന് ആദ്യമായിട്ട് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. 1941 ൽ ജയിലിൽ ഉള്ളപ്പോൾത്തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹം ആ പദവി സ്വീകരിച്ചില്ല. മദ്രാസ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് ആയിട്ട് 1940 ൽ തെരഞ്ഞെടുക്കപ്പെട്ടു. 1954 വരെ പ്രസിഡന്റ് സ്ഥാനം 1947 മുതൽ, 1969 ൽ കോൺഗ്രസ്സ് വിഭജനം നടക്കുന്നതുവരെ എ. ഐ. സി. സി. (ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി) യിൽ അംഗമായി പ്രവർത്തിച്ചു.
1954 മുതൽ 1963 വരെ മദ്രാസ് സംസ്ഥാനത്തിലെ മുഖ്യമന്ത്രി ആയിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്തു. 1963 ൽ രാജി വെച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിട്ട് 1963 ഒക്ടോബറിൽ തെരഞ്ഞെടുക്കപ്പെട്ടു.
1975 ഒക്ടോബർ 2ന് അന്തരിച്ചു.
1903 ജൂലൈ 15-ന് കുമാരസ്വാമി നാടാർ തമിഴ്നാടിലെ വിരുദുനഗറിൽ ശിവഗാമി അമ്മാൾ എന്നിവരുടെ മകനായി ജനിച്ചു. കാമാച്ചി എന്ന ആദ്യ പേര് പിന്നീട് കാമരാജർ എന്നാക്കി മാറ്റി. പിതാവ് കുമാരസ്വാമി ഒരു വ്യാപാരി ആയിരുന്നു. 1907- ൽ കാമരാജിന്റെ ജനനത്തിനു നാല് വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സഹോദരി നാഗമ്മാൾ ജനിച്ചു. 1907-ൽ കാമരാജ് ഒരു പരമ്പരാഗത വിദ്യാലയത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 1908-ൽ ഇദ്ദേഹത്തെ യെനാദി നാരായണ വിദ്യാ ശാലയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.1909-ൽ കാമരാജ് വിരുദുപാട്ടി ഹൈസ്കൂളിൽ പ്രവേശിച്ചു. ആറു വയസ്സുള്ളപ്പോൾ കാമരാജിന്റെ അച്ഛൻ മരിച്ചു. പിന്നീട് കുടുംബത്തെ സഹായിക്കാൻ കാമരാജ് നിർബന്ധിതനായി. 1914-ൽ കാമരാജ് കുടുംബത്തെ സഹായിക്കുന്നതിനിടയിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു.[2]
കാമരാജ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലം. പ്രധാനമന്ത്രിയായ നെഹറു മധുരയിൽ ഏതോ പരിപാടിയിൽ പങ്കെടുക്കാനായി കാമരാജിനൊപ്പം യാത്രചെയ്യുന്നു. കാമരാജിന്റെ ജന്മഗ്രാമമായ വിരുദപ്പെട്ടിയിൽ എത്തിയപ്പോൾ നെഹറു ചോദിച്ചു. ഏതായാലും കുറച്ച് സമയമുണ്ട് അങ്ങയുടെ അമ്മയെ ഒന്നുകാണാം. എന്റെ അമ്മയെകാണാനാണോ അങ്ങ് പ്രധാനമന്ത്രി ആയത്. എത്രയോ പേർ അങ്ങയെ കാണാൻ അവരുടേ പരാതികളുമായി യോഗസ്ഥലത്ത് കാത്ത് നിൽക്കുകയല്ലേ കാമരാജ് തിരിച്ചു ചോദിച്ചു. അത് സാരമില്ല ഒന്ന് വീട്ടിൽ കയറിപോകാാം നഹറു പ്രതിവചിച്ചു. കാറ് ഗ്രാമത്തിലേക്ക് തിരിഞ്ഞു. സൂര്യൻ കത്തിനിൽക്കുന്ന വരണ്ട ഗ്രാമം. അങ്ങനെ ഉള്ള ഒരു വയലിനു സമീപം കാമരാജ് കാർ നിർത്തിച്ചു. നട്ടുച്ച സമയം. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളെനോക്കി അമ്മാ എന്നു വിളിച്ചു. ആ വെയിലത്തുനിന്ന് 80 വയസ്സു പിന്നിട്ട ഒരു വൃദ്ധ റോഡിലേക്ക് വന്നപ്പോൾ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ അമ്മ പാടത്ത് വെയിലേറ്റ് പണിയെടുക്കുന്നു എന്നതിൽ പ്രധാനമന്ത്രി നടുങ്ങിപ്പോയി എന്നതാണ് സത്യം. .
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.
എസ്. രാധാകൃഷ്ണൻ (1954) · സി. രാജഗോപാലാചാരി (1954) · സി.വി. രാമൻ (1954) · ഭഗവാൻ ദാസ് (1955) · വിശ്വേശ്വരയ്യ (1955) · ജവഹർലാൽ നെഹ്രു (1955) · ജി.ബി. പന്ത് (1957) · ഡി.കെ. കർവെ (1958) · ബി.സി. റോയ് (1961) · പുരുഷോത്തം ദാസ് ടണ്ടൻ (1961) · ഡോ. രാജേന്ദ്രപ്രസാദ് (1962) · ഡോ. സാക്കീർ ഹുസൈൻ (1963) · പാണ്ഡുരംഗ് വാമൻ കാനെ (1963) · ലാൽ ബഹാദൂർ ശാസ്ത്രി (1966) · ഇന്ദിരാ ഗാന്ധി (1971) · വി.വി. ഗിരി (1975) · കെ. കാമരാജ് (1976) · മദർ തെരേസ (1980) · ആചാര്യ വിനോഭഭാവേ (1983) · ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987) · എം.ജി. രാമചന്ദ്രൻ (1988) · ബാബസാഹിബ് അംബേദ്കർ (1990) · നെൽസൺ മണ്ടേല (1990) · രാജീവ് ഗാന്ധി (1991) · സർദാർ വല്ലഭായി പട്ടേൽ (1991) · മൊറാർജി ദേശായി (1991) · അബുൽ കലാം ആസാദ് (1992) · ജെ.ആർ.ഡി. ടാറ്റ (1992) · സത്യജിത് റേ (1992) · എ.പി.ജെ. അബ്ദുൽ കലാം (1997) · ഗുൽസാരിലാൽ നന്ദ (1997) · അരുണ ആസഫ് അലി (1997) · എം.എസ്. സുബ്ബലക്ഷ്മി (1998) · ചിദംബരം സുബ്രമണ്യം (1998) · ജയപ്രകാശ് നാരായൺ (1998) · പണ്ഡിറ്റ് രവിശങ്കർ (1999) · അമർത്യ സെൻ (1999) · ഗോപിനാഥ് ബോർദോളോയി (1999) · ലതാ മങ്കേഷ്കർ (2001) · ബിസ്മില്ലാ ഖാൻ (2001) · ഭീംസെൻ ജോഷി (2008) · സി.എൻ.ആർ. റാവു (2014) · സച്ചിൻ തെൻഡുൽക്കർ (2014) · എ.ബി. വാജ്പേയി(2015 - 2014-ൽ പ്രഖ്യാപിച്ചു) · മദൻ മോഹൻ മാളവ്യ(2015 - 2014-ൽ പ്രഖ്യാപിച്ചു) · ഭൂപൻ ഹസാരിക (2019) · പ്രണബ് മുഖർജി(2019) · നാനാജി ദേശ് മുഖ് (2019)