കെ. കവിത
മലയാള ഭാഷയിലേയും കന്നഡയിലേയും ചെറുകഥാകൃത്താണ് കെ. കവിത. നിരവധി നോവലുകളും ബാലസാഹിത്യ കൃതികളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിച്ച അവരുടെ നോവലാണു ദമയന്തി. [1] കൂടാതെ വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങൾ എന്ന നോവൽ, ഇരുപതോളം ചെറുകഥകൾ എന്നിവയും കന്നഡയിൽ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി നോവലുകളും ചെറുകഥകളും പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ജീവിതം1951 ഇൽ തൃശൂർ കൂർക്കപ്പറമ്പിൽ കൃഷ്ണൻ കുട്ടിയുടേയും കുണ്ടുവാറ വളപ്പിൽ ഗൗരിയുടേയും മൂത്തമകളായി കവിത ജനിച്ചു. ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. ഡിഫൻസ് അകൗണ്ട് ഡിപാർട്ട്മെന്റിൽ സീനിയർ ഓഡിറ്ററായി വിരമിച്ച ടി. കെ. രവീന്ദ്രനാണു ഭർത്താവ്.[2] കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി , ശ്രീ പതജ്ഞലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ എന്നീ നിലകളിൽ ഇവർ ജോലി ചെയ്തിരുന്നു. കൃതികൾകവിത പ്രസിദ്ധീകരിച്ച കൃതികളിൽ ചിലതാണിത്.[3]
പുരസ്കാരങ്ങൾകവിതയ്ക്കു ലഭിച്ച ചില പുരസ്കാരങ്ങൾ.[4]
അവലംബം
|