പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്നു ഡോ.കെ. ഉണ്ണിക്കിടാവ് (മരണം : 07 സെപ്റ്റംബർ 2014). മലയാളവും മിശ്ര ഭാഷകളും എന്ന കൃതിക്ക് 2003ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. തമിഴ് വ്യാകരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തി.
കൊയിലാണ്ടി മേലൂർ സ്വദേശിയായ ഉണ്ണിക്കിടാവ്, പാലക്കാട് വിക്ടോറിയ കോളേജിലും മദ്രാസ് പ്രസിഡൻസി കോളേജിലും അധ്യാപകനായിരുന്നു. 'ചില ലീലാതിലക പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.