Share to: share facebook share twitter share wa share telegram print page

കെ. അൻവർ സാദത്ത്

കെ.അൻ‌വർ‌ സാദത്ത്
തൊഴിൽ(s)മലയാള ശാസ്ത്രസാഹിത്യകാരൻ, ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ കൈറ്റ്
അവാർഡുകൾഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കള്ള എ.ഇ.സി.ടി.യുടെ അന്താരാഷ്ട്ര അവാർഡ്

മലയാളത്തിലെ ഒരു ശാസ്ത്രസാഹിത്യകാരനും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന്റെ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസറുമാണ് കെ.അൻ‌വർ‌ സാദത്ത്.[1]

ജീവിതരേഖ

1973 സെപ്‌തംബർ 24-ന്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ ജനിച്ചു. പാലക്കാട്‌ ഗവ.വിക്‌ടോറിയ കോളേജിൽനിന്ന്‌ ഫിസിക്‌സിൽ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ്‌ കോളേജിൽനിന്നും എം.സി.എ.യും നേടി. ആനുകാലികങ്ങളിൽ വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പംക്തികൾ കൈകാര്യം ചെയ്‌തുവരുന്നു. തിരുവനന്തപുരത്തുളള ഇലക്‌ട്രോണിക്‌സ്‌ റിസർച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ സെന്റർ ( സി-ഡാക് ), ഇൻഫർമേഷൻ കേരള മിഷൻ, കേരള സംസ്ഥാന ഐടി മിഷൻ എന്നീ സ്ഥാപനങ്ങളിലും ‘അക്ഷയ’ ഐ.ടി. പദ്ധതി ഡയറക്ടർ​ ആയും പ്രവർത്തിച്ചിട്ടുണ്ട്‌.[2] കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെൿനോളജിയിലെ (കുസാറ്റ് ) സിൻഡിക്കേറ്റ് (ഐടി വിദഗ്ദ്ധൻ) അംഗമായിരുന്നു.[3] പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിച്ചിരുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. [4] എൻസിഇആ‍‍‍ർടിയുടെ എഡ്യുക്കേഷൻ ടെക്നോളജി വിഭാഗമായ സി.ഐ.ഇ.ടിയുടെ ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡി​ൽ അംഗമായിട്ടുണ്ട്.[5] സംസ്ഥാനത്തെ​ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗവും ഐ സി ടി പാഠപുസ്തക നിർമാണ സമിതിയുടെ ചെയർമാനും ആണ്.[6]

അമേരിക്ക ആസ്ഥാനമായുള്ള എ.ഇ.സി.ടി.യുടെ (അസോസിയേഷൻ ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് & ടെക്നോളജി) അന്താരാഷ്ട്ര വിഭാഗം ഏർപ്പെടുത്തിയ അന്താരാഷ്ട്രതലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അൻവർ സാദത്ത് [7] കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 45000 ക്ലാസ്‍മുറികൾ ഹൈടെക്കാക്കിയതും[8] 11000 സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിച്ചതുമായ പദ്ധതികൾ[9], 2000 സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകൾ സ്ഥാപിച്ചത്[10], സ്കൂൾ വിക്കി പോർട്ടൽ[11], 'സമഗ്ര റിസോഴ്സ് പോർട്ടൽ[12], കോവിഡ് കാലത്തെ കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ[13], സ്കൂൾ വിദ്യാഭ്യാസം പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയർ അധിഷ്ഠിതമാക്കൽ[14]​, സ്‌കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് പാഠ്യ വിഷയമാക്കൽ, അനിമേഷൻ, മ്യൂസിക്, വിഷ്യൽ എഫക്ട്സ് , ഗെയിമിംഗ് തുടങ്ങിയ എവിജിസി മേഖല സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്[15][16][17],[18] തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കിയ കൈറ്റിന്റെ സി.ഇ.ഒ ആയി 2016 മുതൽ പ്രവർത്തിക്കുന്നു[19]

കൃതികൾ

  • ഇന്റർനെറ്റ് പ്രയോഗവും സാധ്യതയും[20]
  • സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യൻ സൈബർ നിയമവും[21]
  • നാനോ ടെക്നോളജി[22]
  • സൈബർ‌സ്കാൻ‌
  • ഇൻ‌ഫർ‌മേഷൻ‌ ടെക്നോളജി
  • സൈബർ തരംഗങ്ങൾ
  • ടെക്ക് ലോകം അടുത്തറിയാം[23]

പുരസ്കാരങ്ങൾ

  • മികച്ച ശാസ്ത്രരചനയ്ക്കുള്ള ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ 2005 ലെ അവാർഡ്[24]
  • മികച്ച ശാസ്ത്ര ഗ്രന്ഥത്തിനുള്ള ഡോ സി പി മേനോൻ സ്മാരക അവാർഡ് ( 2012)[25]
  • മികച്ച പൊതുസേവനത്തിനുള്ള വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പ്രൊഫ. എൻ.എ.കരീം അവാർഡ്. ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് രണ്ടു ദശകത്തിലേറെക്കാലം നൽകിയ സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന 2022 ലെ പുരസ്‌കാരം.[26]
  • ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കള്ള എ.ഇ.സി.ടി.യുടെ അന്താരാഷ്ട്ര അവാർഡ് [7]

അവലംബങ്ങൾ

  1. https://kite.kerala.gov.in/KITE/index.php/welcome/about_us
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2012-01-10.
  3. http://education.mathrubhumi.com/php/news_events_details.php?nid=20991[പ്രവർത്തിക്കാത്ത കണ്ണി]
  4. https://www.itschool.gov.in/glance.php
  5. "കെ. അൻവർ സാദത്ത് എൻസിഇആ‍‍‍ർടി ഉപദേശക സമിതിയംഗം". Retrieved 2025-08-13.
  6. https://www.itschool.gov.in/glance.php
  7. 7.0 7.1 "Kerala IT Administrator Becomes First Indian To Receive AECT Award" (in ഇംഗ്ലീഷ്). Retrieved 2018-10-26.
  8. IANS (2017-11-23). "45,000 classrooms to go hi-tech in Kerala" (in ഇംഗ്ലീഷ്). Retrieved 2025-08-13.
  9. migrator (2020-10-12). "Kerala becomes first state to go digital in public education" (in ഇംഗ്ലീഷ്). Retrieved 2025-08-13.
  10. migrator (2020-10-12). "UNICEF Study Praises Kerala's Little KITEs as a Global EdTech Model" (in ഇംഗ്ലീഷ്). Retrieved 2024-07-07.
  11. migrator (2020-10-12). "SchoolWiki to be re-launched" (in ഇംഗ്ലീഷ്). Retrieved 2016-12-02.
  12. https://samagra.kite.kerala.gov.in. "Samagra" (in ഇംഗ്ലീഷ്). Archived from the original on 2025-06-22. Retrieved 2025-08-13. {{cite web}}: External link in |last= (help)
  13. migrator (2020-10-12). "Kerala's First Bell virtual classes through KITE Victers channel crosses 1,000 sessions" (in ഇംഗ്ലീഷ്). Retrieved 2020-07-26.
  14. "Good News! Indian State Aims to Save Over $400 Million by Choosing Linux" (in ഇംഗ്ലീഷ്). 2019-05-14. Retrieved 2025-08-13.
  15. "AI education is a double-edged sword right now, says K Anvar Sadath, CEO of KITE, Kerala" (in ഇംഗ്ലീഷ്). Retrieved 2025-08-13.
  16. "Kerala sets national milestone by mandating robotics education for Class X students" (in ഇംഗ്ലീഷ്). Retrieved 2025-05-19.
  17. Daily, Keralakaumudi. "സ്കൂൾ ക്ളാസുകളിൽ ഐ.ടി യുഗം, എ.ഐ എൻജിൻ ഈ വർഷം,​ ഐ.ടി ജനകീയമാക്കി 'കൈറ്റ്'". Retrieved 2025-08-13. {{cite web}}: zero width space character in |title= at position 46 (help)
  18. migrator (2025-08-31). "Kerala launches Information and Communications Technology textbooks for schools" (in ഇംഗ്ലീഷ്). Retrieved 2025-08-24.
  19. "Digital is future, KITE is here to stay: Anvar Sadath" (in ഇംഗ്ലീഷ്). 2022-01-13. Retrieved 2025-08-13.
  20. Anvar sadath, K. ഇന്റർനെറ്റ് പ്രയോഗവും സാധ്യതയും. Libray catalogue, University of Calicut: Chintha Publishers.
  21. Anvar sadath, K. Cyber Kuttakrithyangalum Indian Cyber Niyamavum. kottayam: D.C. Books.[പ്രവർത്തിക്കാത്ത കണ്ണി]
  22. Anvar Sadath, K. (2005). Nano technology: athisookshmathalathile sadyathayam prayogavum. Kottayam: D C Books. ISBN 978-81-264-1015-6.
  23. "About Author K Avar Sadath". Retrieved 2025-08-13.
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2012-01-10.
  25. "K. Anvar Sadath- Speaker in Kerala Architectural Festival KAF –2019| Keralaarchitecturalfestival.com". Retrieved 2025-08-13.
  26. "എൻ.എ.കരീം അവാർഡ് അൻവർ സാദത്തിന്" (in ഇംഗ്ലീഷ്). Retrieved 2022-07-10.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya