സി.പി.ഐ.(എം) ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു കെ. അനിരുദ്ധൻ. 1927 ഫെബ്രുവരി 28നു് പി. കൃഷ്ണന്റെ പുത്രനായി തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബി.എ., ബി.എൽ. ബിരുദധാരിയാണു്. ദീർഘകാലം സിപിഐ എം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ്അംഗവുമായും പ്രവർത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിഅംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായതിനെത്തുടർന്ന് 1963ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാംഗമായി. 1965ൽ ജയിലിൽകിടന്നുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിനെ പരാജയപ്പെടുത്തി.1967 വീണ്ടും ആർ ശങ്കറെ ചിറയിൻകീഴിൽ[1] പരാജയപ്പെടുത്തി. '79ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. '80ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. '89ൽ തിരുവനന്തപുരം ജില്ലാ കൌൺസിലിന്റെ പ്രഥമ പ്രസിഡന്റായി.[2] കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടു്. [3]
മുൻ എംപിയും സിപിഐഎം പ്രവർത്തകനുമായ എ. സമ്പത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
↑ഹൂ ഈസ് ഹൂ. തിരുവനന്തപുരം: Research and Reference branch of the Kerala Legislature. 1980. pp. 17–19. {{cite book}}: |access-date= requires |url= (help); |first= missing |last= (help); Check date values in: |accessdate= (help); Unknown parameter |month= ignored (help)CS1 maint: date and year (link)